മീൻ അച്ചാർ കുടംപുളിയിട്ട് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ഇതുപോലെ തയ്യാറാക്കു എത്ര കാലം കഴിഞ്ഞാലും കേടാകില്ല. | Making Of Tasty Fish Achar

Making Of Tasty Fish Achar : നമ്മളെല്ലാവരും തന്നെ മാങ്ങയും നാരങ്ങയും ആണ് കൂടുതലും അച്ചാർ ഉണ്ടാക്കി കഴിക്കാറുള്ളത് പലതരത്തിലുള്ള അച്ചാറുകളും നമ്മൾ പല സാധനങ്ങളും ഉപയോഗിച്ച് ഉണ്ടാക്കാറുണ്ട് മീൻ അച്ചാർ കുടംപുളി ഇട്ട് ഉണ്ടാക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഇതാ ഇതുപോലെ ഉണ്ടാക്കി നോക്കൂ വളരെ രുചി ആയിരിക്കും ഇതിനായി അരക്കിലോ മീൻ എടുത്ത് വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് വയ്ക്കുക .

ശേഷം അതിലേക്ക് ഒന്നര ടീസ്പൂൺ മുളകുപൊടിയും 1/4 ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ ഉപ്പ് അര ടീസ്പൂൺ കുരുമുളകുപൊടിയും എന്നിവ ചേർത്ത് നന്നായി കൈകൊണ്ട് മിക്സ് ചെയ്ത് ഒരു മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക അതേസമയം ചെറിയ കഷണങ്ങളായിട്ടുള്ള കുടംപുളി എടുത്ത് മൂന്ന് കപ്പ് വെള്ളത്തിൽ കുതിർക്കാനായി വയ്ക്കുക.

അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക എണ്ണ ചൂടാകുമ്പോൾ മീൻ ഓരോന്നായി ചേർത്ത് ഫ്രൈ ചെയ്ത് മാറ്റിവയ്ക്കുക അതേ എണ്ണയിൽ തന്നെ മൂന്നര ടീസ്പൂൺ വെളുത്തുള്ളി ചെറുതായരിഞ്ഞനം മൂന്നര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. കുറച്ചു കറിവേപ്പിലയും ചേർത്തു കൊടുക്കുക.

ഇത് രണ്ടും നല്ലതുപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് 5 ടീസ്പൂൺ മുളകുപൊടി ചേർക്കുക അര ടീസ്പൂൺ ഉലുവാപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക .ശേഷം എടുത്തു വച്ചിരിക്കുന്ന പുളിവെള്ളം ഒഴിച്ചു കൊടുക്കുക ഇത് നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് വറുത്ത് വെച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ മൂന്ന് കഷണം കുടംപുളിയും ചേർത്തു കൊടുക്കുക ശേഷം നന്നായി കുറുകി ഭാഗമാകുമ്പോൾ ആവശ്യത്തിന് ഉപ്പും ഒരു നുള്ള് കായപ്പൊടിയും ചേർത്ത് പകർത്തി വയ്ക്കാം. Credit : Sheeba’s recipe

Leave a Reply

Your email address will not be published. Required fields are marked *