Tasty White Coconut Fish Curry : ഇന്നും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ മീൻകറി തയ്യാറാക്കി നോക്കിയാലോ. ഇതുപോലെ മീൻ കറി വെച്ചാൽ പിന്നീട് ഏത് മീൻ വാങ്ങിയാലും ഇതുപോലെ കറിവെക്കൂ. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. അതിലേക്ക് മൂന്ന് ചെറിയചുവന്നുള്ളി, ആവശ്യത്തിന് വെള്ളം നല്ലതുപോലെ അരച്ചെടുക്കുക.
അതിനുശേഷം ഒരു മൺചട്ടിയെടുത്ത് അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക. അതിനുശേഷം ആറ് ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക, അതിലേക്ക് നാലു അഞ്ചു പച്ചമുളക് കീറിയത് ചേർത്ത് കൊടുക്കുക, അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി പിഴിഞ്ഞെടുത്ത് അതിൽ നിന്നും രണ്ടര ടീസ്പൂൺ ചേർത്ത് കൊടുക്കുക, ശേഷം അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് പകുതി ചേർത്ത് കൊടുക്കുക.
ശേഷം ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക, മീൻ കറിക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കുക, കറിയിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവെച്ച് നല്ലതുപോലെ വേവിച്ചെടുക്കുക. മീൻ നല്ലതുപോലെ വെന്തു വന്നതിനു ശേഷം ബാക്കിയെടുത്ത് വച്ചിരിക്കുന്ന അരപ്പ് കൂടി ചേർത്തു കൊടുക്കുക.
ശേഷം അരപ്പ് ചെറുതായി ചൂടായി കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, അതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർത്ത് വറക്കുക. ഉലുവയുടെ നിറം മാറി വരുമ്പോൾ കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിനുശേഷം രണ്ട് നാല് വറ്റൽമുളക് ചേർത്തു കൊടുക്കുക, ശേഷം ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി മൊരിയിച്ചെടുക്കുക. അതിനുശേഷം കറിയിലേക്ക് ഒഴിക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.