Making Of Fish Curry Without Coconut : മീൻ കറി ഉണ്ടാക്കുമ്പോൾ തേങ്ങ ചേർക്കാതെ ഉണ്ടാക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല കാരണം തേങ്ങ ചേർത്തുള്ള മീൻ കറിക്ക് വളരെയധികം രുചികരമാണ് എന്നാൽ തേങ്ങയില്ലാത്തവർ എന്ത് ചെയ്യും അങ്ങനെയുള്ളവർക്ക് തേങ്ങ ചേർക്കാതെ തന്നെ കട്ടിയുള്ള ചാറോടുകൂടി മീൻ കറി ഉണ്ടാക്കാൻ ഇതുപോലെ ചെയ്താൽ മാത്രം മതി. അതിനായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം മൂന്ന് സവാള ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് 5 പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക അതിലേക്ക് മൂന്ന് വെളുത്തുള്ളി ചതച്ചതും ചേർത്തു കൊടുക്കുക ഇവ നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക മഞ്ഞൾപൊടി നന്നായി മുഖത്ത് വരുമ്പോൾഒന്നര ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്തു കൊടുക്കുക മല്ലിപ്പൊടിയുടെ പച്ചമണവും മാറി വരുമ്പോൾ എരിവിന് ആവശ്യമായ മുളകുപൊടിയും ചേർക്കുക ശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ഇത് അടച്ചുവെച്ച് വേവിക്കുക. എന്റെ ഭാഗമായതിനുശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി അരച്ചെടുക്കുക. ശേഷം മൺചട്ടിയിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഇളക്കി യോജിപ്പിക്കുക ശേഷം. ഒരു തക്കാളിയുടെ പകുതിയും കറിവേപ്പിലയും ചേർത്ത് നന്നായി തിളപ്പിക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് മൂന്ന് കുടംപുളി ചേർത്ത് കൊടുക്കുക.
അതോടൊപ്പം മീനും ചേർത്ത് കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക മീൻ നല്ലതുപോലെ വെന്തു ഭാഗമായി വരുന്ന സമയത്ത് ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് വറ്റൽ മുളക് വറുത്തെടുക്കുക അതോടൊപ്പം ഒരു പകുതി സവാളയും കറിവേപ്പിലയും വഴറ്റിയെടുക്കുക. ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് കറിയിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. Credit : Mia kitchen