Making Of Tasty Kerala Traditional Fish Curry : വളരെ രുചികരമായ തനി നാടൻ മീൻ കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം ഒരു തവണയെങ്കിലും നിങ്ങൾ ഇതുപോലെ തയ്യാറാക്കൂ. ഇത് ഉണ്ടാക്കിയെടുക്കുന്നതിന് ആദ്യം തന്നെ ആവശ്യമുള്ള മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക ശേഷം ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനുശേഷം അര ടീസ്പൂൺ കടുക് കാൽ ടീസ്പൂൺ ഉലുവ പൊട്ടിക്കുക .
അതിനുശേഷം ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് നാലു വെളുത്തുള്ളി അരിഞ്ഞത് 10 ചുവന്നുള്ളി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക ശേഷം മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും രണ്ട് തക്കാളി മിക്സിയിൽ ഇട്ട് അരച്ച് എടുത്തതും ചേർത്തു കൊടുത്ത നല്ലതുപോലെ ചൂടാക്കി എടുക്കുക എല്ലാം നന്നായി പാകമാകുമ്പോൾ.
അതിലേക്ക് രണ്ട് ടീസ്പൂൺ അര ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ പെരുംജീരകപ്പൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടിയും നന്നായി ഇളക്കി യോജിപ്പിക്കുക പൊടികളുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക ശേഷം മൂന്ന് കുടംപുളി വെള്ളത്തിൽ കുതിർത്തത് ചേർത്തു കൊടുക്കുക
ആവശ്യത്തിനു ഉപ്പ് ചേർക്കുക നന്നായി തിളപ്പിക്കാൻ വയ്ക്കുക തിളച്ചു വരുമ്പോൾ മീൻ ഇട്ടുകൊടുക്കുക കറിവേപ്പില ചേർത്തു കൊടുക്കുക ശേഷം അടച്ചുവെച്ച് മീൻ വേവിക്കുക. നല്ലതുപോലെ ഭാഗമാകുമ്പോൾ ഇറക്കി വയ്ക്കാവുന്നതാണ്. ഇന്ന് തന്നെ എല്ലാവരും തയ്യാറാക്കി നോക്കൂ. Credit : Shamees kitchen