നിങ്ങൾ ആദ്യമായിട്ടാണോ മീൻ കറി ഉണ്ടാക്കാൻ പോകുന്നത്. രുചി കൂട്ടാൻ ഈ ട്രിക്ക് ഒന്ന് ചെയ്തു നോക്കൂ. | Making Of Tasty Fish Curry

Making Of Tasty Fish Curry : മീൻ കറി രുചികരമാകണമെങ്കിൽ അത് ശരിയായ രീതിയിൽ തന്നെ ഉണ്ടാക്കണം. അതിലെ മസാലയെല്ലാം കൃത്യമായ ചേരുവകളിലായിരിക്കണം. വളരെ എളുപ്പത്തിലും രുചികരവുമായ രീതിയിൽ മീൻ കറി ഉണ്ടാക്കാൻ നിങ്ങൾക്ക് ഇതുപോലെ തയ്യാറാക്കാം. ആദ്യമായി മീൻ കറി ഉണ്ടാക്കുന്നവർക്ക് പോലും എളുപ്പത്തിൽ ചെയ്യാവുന്നതേയുള്ളൂ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം ഒരുമിച്ച് അരമുറി തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക അര ടീസ്പൂൺ നല്ല ജീരകം രണ്ട് ചെറിയ കഷണം ഇഞ്ചി അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യമായ മുളകുപൊടി മുക്കാൽ കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പ് അരച്ചെടുക്കുക അടുത്തതായി ഒരു മൺചട്ടി എടുത്ത് അതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും.

നാലു പച്ചമുളക് കറിവേപ്പില അരച്ചു വച്ചിരിക്കുന്ന തേങ്ങ കൂട്ട് ഒന്നര കപ്പ് വെള്ളം അരക്കപ്പ് പുളിവെള്ളം ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം നല്ലതുപോലെ ചൂടാക്കി തിളപ്പിക്കുക. നന്നായി തിളച്ച് വരുമ്പോൾ അതിലേക്ക് മീൻ കഷണങ്ങൾ ചേർത്തു കൊടുക്കുക 5 മിനിറ്റ് നല്ലതുപോലെ തിളപ്പിക്കുക.

കഷണങ്ങൾ നന്നായി വെന്ത് വന്നതിനുശേഷം അടുപ്പിൽ നിന്നും മാറ്റുക. അടുത്തതായി ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ആറു ചുവന്നുള്ളി ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർത്ത് ബ്രൗൺ നിറമാകും വരെ വഴറ്റിയെടുക്കുക ശേഷം കറിയിലേക്ക് താളിച്ച് ഒഴിക്കുക. രുചികരമായ മീൻ കറി റെഡി. Video credit : sruthis kitchen

Leave a Reply

Your email address will not be published. Required fields are marked *