Making Of Tasty Fried Fish Curry : മലയാളികൾ ഇവിടെയെല്ലാം ഉണ്ടോ അവർക്കെല്ലാം തന്നെ മീൻ കറി വളരെയധികം ഇഷ്ടമാണ് ഇന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. മീൻ കറി വെച്ച് കഴിക്കുന്നതിനേക്കാൾ മീൻ വറുത്തു കഴിക്കുന്നത് ഇഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ടാകും. എന്നാൽ മീൻ വറുത്ത കറി വെച്ച് നോക്കിയാ. ഇത്രയും രുചികരമായ ഒരു മീൻ കറി ഇതിനു മുൻപ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ മുളകുപൊടിയും മുക്കാൽ ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ നാരങ്ങാനീരിൽ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം വൃത്തിയാക്കി വച്ചിരിക്കുന്ന മീനിലേക്ക് മസാല എല്ലാം തന്നെ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് മല്ലി ആറു വറ്റൽമുളക് അര ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക.
അതിനുശേഷം ഒരു മിക്സിയിൽ ഇട്ട് ഇട്ടുകൊടുക്കുക അതോടൊപ്പം കാൽ കപ്പ് തേങ്ങ ചിരകിയത് മൂന്ന് ചുവന്നുള്ളി ഒരു വെളുത്തുള്ളി ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് അരച്ചെടുത്ത് മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് മസാല പുരട്ടി വച്ചിരിക്കുന്ന മീൻ നന്നായി വറുത്തെടുക്കുക.
ശേഷം മാറ്റി വെക്കുക. ശേഷം അതേ പാനിലേക്ക് രണ്ട് പച്ചമുളക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക. ഇങ്ങോട്ട് വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും നന്നായി തിളപ്പിക്കുക തിളച്ചു വരുമ്പോൾ കാൽ കപ്പ് പുളി വെള്ളം ഒഴിച്ചു കൊടുക്കുക. കറി കുറുകി വരുമ്പോൾ വറുത്ത് വച്ചിരിക്കുന്ന മീൻ ചേർത്ത് അടച്ചുവെച്ച് വേവിക്കുക. 5 മിനിറ്റ് വേവിച്ചതിനു ശേഷം ഇറക്കി വയ്ക്കാം. Credit : Kannur Kitchen