എന്റെ പൊന്നോ ഇതുപോലെ ഒരു മീൻ കറി നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ടുണ്ടാവില്ല. ഈ മീൻ കറി എല്ലാവർക്കും തയ്യാറാക്കി നൽകു. | Kerala Style Kurukiya Meen Curry

Kerala Style Kurukiya Meen Curry : വീട്ടിലേക്ക് വരുന്ന വിരുന്നുകാരൻ ഞെട്ടിക്കാനും വീട്ടിലുള്ള അംഗങ്ങളെ ഞെട്ടിക്കാനും നമുക്ക് ഒരു വെറൈറ്റി മീൻകറിയുടെ റെസിപ്പി പരിചയപ്പെട്ടാലോ. ഇതുപോലെ മീൻ കറി ഉണ്ടാക്കിയാൽ ഇനി നിങ്ങൾ മീൻ കറിയുടെ ഫാനായി മാറും. എങ്ങനെയാണ് മീൻ കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മൺപാത്രം എടുക്കുക. ശേഷം ഒരു ചൂടാക്കി മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.

എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ശേഷം കാൽ ടീസ്പൂൺ ഉലുവ ചേർക്കുക അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് നാലു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് പത്ത് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക ഉള്ളിയെല്ലാം നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് നാല് പച്ചമുളക് ചേർത്ത് കൊടുക്കുക.

അതുപോലെ തന്നെ രണ്ട് തക്കാളി മിക്സിയിൽ ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുത്തത് ചേർത്തു കൊടുക്കുക ശേഷം തവി ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക തക്കാളി നന്നായി വെന്തു വന്നതിനു ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കുക. ശേഷം മുടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക.

ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് നാല് കുടംപുളി ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ചേർത്ത് അടച്ചുവെച്ച് വേവിക്കുക. അതിലേക്ക് കറിവേപ്പിലയും ചേർത്തു കൊടുക്കുക മീൻ നല്ലതുപോലെ വെന്ത് കറി കുറുകി വരുമ്പോൾ പകർത്തി വയ്ക്കാം. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *