Making Of Tasty Fish Curry With Mango : മീൻ കറി കഴിക്കാൻ എല്ലാവർക്കും തന്നെ വളരെയധികം ഇഷ്ടമാണ് മീൻകറിയിൽ പുളി ഉണ്ടാകുന്നതിനുവേണ്ടി സാധാരണ വാളൻപുളിയോ അല്ലെങ്കിൽ കുടംപുളിയോ ആയിരിക്കും നമ്മൾ ചേർക്കുന്നത് എന്നാൽ ഇതൊന്നുമല്ലാതെ പച്ചമാങ്ങ ചേർത്ത് നല്ല കിടിലൻ മീൻ കറി തയ്യാറാക്കി നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഇതുപോലെ ഉണ്ടാക്കു. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ ഉലുവ ചേർത്തു കൊടുക്കുക അതിനുശേഷം ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് 5 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക ശേഷം അതിലേക്ക് അര സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുകസവാള വഴന്നു വരുമ്പോൾ അഞ്ച് പച്ചമുളക് ചേർത്തു കൊടുക്കുക കറിവേപ്പില ചേർക്കുക.
ഇവയെല്ലാം നല്ലതുപോലെ വാടി വന്നതിനുശേഷം അതിലേക്ക് ആവശ്യത്തിന് പച്ചമാങ്ങ നീളത്തിൽ അരിഞ്ഞെടുത്തത് ചേർത്തു കൊടുക്കുക വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടികരുദിനാവശ്യമായ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ വീണ്ടും ഇളക്കി യോജിപ്പിക്കുക.
ശേഷം അതിലേക്ക് അര ഗ്ലാസ് വെള്ളം ചേർത്ത് കൊടുക്കുക അതിനുശേഷം രണ്ടാം പാൽ എടുത്ത് ആവശ്യത്തിന് കറിക്ക് അനുസരിച്ച് ചേർത്തു കൊടുക്കുക. ഉപ്പു ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം അതിലേക്ക് മീൻ കൂടി ചേർത്ത് അടച്ചുവെച്ച് വേവിക്കുക. മീൻ നല്ലതുപോലെ വെന്തു വന്നതിനു ശേഷം അരക്കപ്പ് ഒന്നാം പാലും കറിവേപ്പിലയും കുറച്ച് വെളിച്ചെണ്ണയും ഒഴിച്ചതിനു ശേഷം ഇറക്കി വയ്ക്കാവുന്നതാണ്. Credit : Shamees kitchen