Making Of Tasty Fish Curry Recipe : മീൻ കറി തയ്യാറാക്കുമ്പോൾ തീർച്ചയായും നിങ്ങൾ കൊടുക്കേണ്ടതാണ് ഒരു തവണ ഇതുപോലെ തയ്യാറാക്കിയാൽ പിന്നെ ഏത് മീനും നിങ്ങൾ ഇങ്ങനെ വയ്ക്കു എങ്ങനെയാണ് ഈ വെറൈറ്റി മീൻ കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ടീസ്പൂൺ കുരുമുളക് ചേർത്തു കൊടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കാൻ വയ്ക്കുക.
ശേഷം കുരുമുളക് ഒരുമിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. മാറ്റിവെക്കുക ശേഷം ഒരു മൺപാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ ഉലുവ ചേർത്ത് കൊടുത്ത് മൂപ്പിക്കുക അതിലേക്ക് കറിവേപ്പിലയും ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
ശേഷം നാല് പച്ചമുളക് ചെറുതായി അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി അരച്ചത് രണ്ട് ടീസ്പൂൺ എന്നിവ ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക പൊടിയുടെ പച്ചമണം മാറി വരുമ്പോൾ അരച്ചു വച്ചിരിക്കുന്ന കുരുമുളകും ചേർത്തുകൊടുത്ത യോജിപ്പിക്കുക.
അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞതും മൂന്ന് കുടംപുളിയും ചേർത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് മീൻ ഇട്ടുകൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക മീൻ നല്ലതുപോലെ വെന്തു എണ്ണ എല്ലാം തെളിഞ്ഞു പാകമാകുമ്പോൾ കുറച്ചു കറിവേപ്പില ചേർത്ത് ഇറക്കി വയ്ക്കാവുന്നതാണ്. ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റുന്ന അപ്പുറമാണ്. Credit : Lillys natural tip