Tasty Fish Masala Dry Fry : റസ്റ്റോറന്റിൽ എല്ലാം പോകുമ്പോൾ അവിടെ നിന്നും കിട്ടുന്ന മീൻ ഫ്രൈയുടെ രുചി ഒന്ന് വേറെ തന്നെയാണ്. എന്നാൽ ഇനി അതേ രുചിയിൽ വേണമെങ്കിൽ അതിനേക്കാൾ രുചികരമായ മീൻ ഫ്രൈ ഇനി വീട്ടിൽ തയ്യാറാക്കാം. മീൻ ഫ്രൈ ഇതുപോലെ തയ്യാറാക്കുകയാണെങ്കിൽ പിന്നെ ഇതുപോലെ മാത്രമേ ഉണ്ടാകൂ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് അഞ്ചു വലിയ വെളുത്തുള്ളി 6 വലിയ ചെറിയ ചുവന്നുള്ളി ആവശ്യത്തിന് കറിവേപ്പില ഒരു ചെറിയ കഷണം ഇഞ്ചി അതോടൊപ്പം ഒരു ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ വിനാഗിരി. വിനാഗിരിക്ക് പകരം ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് ചേർത്താലും മതി.
മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കുക. അതിനുശേഷം മസാല തയ്യാറാക്കി വെക്കുക. ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ എടുത്ത് മസാല മീനിലേക്ക് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ശേഷം അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ അടച്ചു മാറ്റിവയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് മീൻ ഓരോന്നായി ഇട്ടുകൊടുക്കുക. രണ്ടു ഭാഗവും പകുതി വെന്തു വരുമ്പോൾ അതിലേക്ക് മാറ്റിവെച്ചിരിക്കുന്ന മസാലയുടെ ബാക്കിയുള്ളതെല്ലാം ചേർത്ത് കൊടുക്കുക. ശേഷം മസാല നല്ലതുപോലെ മൂത്ത് വരുമ്പോൾ മീനുമായി ചേർത്ത് ഇളക്കി യോജിപ്പിക്കുക. പാകമായതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Video Credit : Kannur Kitchen