Tasty Crispy Traditional Fish fry : തനി നാടൻ സ്റ്റൈലിൽ മീൻ പൊരിച്ചത് തയ്യാറാക്കാം. ചോറുണ്ണാൻ ഇതുപോലെ ഒരു മീൻ ഫ്രൈ മാത്രം മതി. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മസാലക്കൂട്ട് ആദ്യം തന്നെ തയ്യാറാക്കാം. ഒരു പാത്രത്തിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ വലിയ ജീരകം ചതച്ചത്.
ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ശേഷം തനി നാടൻ വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ വിനാഗിരി വിനാഗിരിക്ക് പകരമായി ഒരു ടീസ്പൂൺ നാരങ്ങാനീര് ഉപയോഗിച്ചാലും മതി. അതിനുശേഷം കൈ കൊണ്ട് നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക. ഇതിലേക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കുക.
അതിനുശേഷം വറക്കാനായി മാറ്റിവച്ചിരിക്കുന്ന മീൻ എടുത്ത് മീനിന്റെ എല്ലാ ഭാഗത്തും മസാല നല്ലതുപോലെ തേച്ചു കൊടുക്കുക. ശേഷം ഒരു മണിക്കൂർ എങ്കിലും മീൻ മാറ്റി വയ്ക്കേണ്ടതാണ്. മസാലയുടെ എല്ലാ രുചിയും നല്ലതുപോലെ ഇറങ്ങിച്ചെല്ലാൻ ഇത് വളരെ നല്ലതാണ്. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
വെളിച്ചെണ്ണയിൽ തന്നെ പൊരിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക ശേഷം മസാല പുരട്ടി വച്ചിരിക്കുന്ന മീൻ ഓരോന്നായി ഇട്ടുകൊടുത്തു പൊരിച്ചെടുക്കാവുന്നതാണ്. ആദ്യം നിന്റെ ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. മീൻ പൊരിക്കുമ്പോൾ ഇതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക. ശേഷം രണ്ടു ഭാഗവും നന്നായി മൊരിഞ്ഞു വരുമ്പോൾ പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Credit : Neethus Malbar Kitchen