Making Of Easy & Tasty Fish Fry : മീൻ ഫ്രൈ ഇനി ഈ പുതിയ രീതിയിൽ തയ്യാറാക്കി നോക്കൂ. കടുക് പൊട്ടിച്ച് വറുത്തെടുത്താൽ നല്ല ടേസ്റ്റി മീൻ ഫ്രൈ ഇനി തയ്യാറാക്കാം. അതിനായി ആദ്യം തന്നെ മസാല തയ്യാറാക്കാം. അതിനുവേണ്ടി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒന്നര ടീസ്പൂൺ മല്ലിപ്പൊടി എരിവുള്ള മുളകുപൊടി ഒരു ടീസ്പൂൺ മൂന്ന് ടീസ്പൂൺ മുളകുപൊടി ഗരം മസാല ഒരു ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി.,
ഒരു ടീസ്പൂൺ കറിവേപ്പില ചെറുതായി അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒന്നര ടീസ്പൂൺ ഒന്നര ടീസ്പൂൺ അരിപ്പൊടി ഒന്നര ടീസ്പൂൺ കോൺഫ്ലവർ ഒരു പകുതി നാരങ്ങാനീര് ആവശ്യത്തിന് ഉപ്പ് അതിനുശേഷം മുക്കാൽ ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുക്കാവുന്നതാണ് .
അതുകഴിഞ്ഞ് വറുക്കുന്നതിന് ആവശ്യമായ മീൻ വൃത്തിയാക്കിയതിനു ശേഷം അതിലേക്ക് കൊടുക്കുക ശേഷം മസാലയും നന്നായി പൊതിഞ്ഞെടുക്കുക. ശേഷം ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കുക അതുകഴിഞ്ഞ് ഒരു പാൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക .
അത് കഴിഞ്ഞ് മീൻ അതിലേക്ക് വച്ച് കൊടുക്കുക മുകളിലായി കുറച്ചു കറിവേപ്പിലയും ചേർത്തു കൊടുക്കുക ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക രണ്ടും നന്നായി മൊരിഞ്ഞു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാവുന്നതാണ് രുചിയോടെ കഴിക്കാം. Credit : Lillys natural tips