Tasty Easy Fish Fry Recipe : എന്നും ഉണ്ടാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ ഒരു ഫിഷ് ഫ്രൈ തയ്യാറാക്കാം. മസാല ഇതുപോലെ ഉണ്ടാക്കുകയാണെങ്കിൽ ഏത് മീൻ വേണമെങ്കിലും വളരെ രുചികരമായി പൊരിച്ചെടുക്കാം. എങ്ങനെയാണ് ഈ ഫിഷ് ഫ്രൈ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി മസാല തയ്യാറാക്കാം.
അതിനായി ആദ്യം തന്നെ കാശ്മീരി വറ്റൽമുളക് കുറച്ചു ചൂടുവെള്ളത്തിൽ 15 എണ്ണം കുറച്ച് സമയം മുക്കി വയ്ക്കുക. അതിനുശേഷം നന്നായി കുതിർന്നു വന്നു കഴിയുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് പകർത്തുക. ശേഷം അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞു ചേർത്തു കൊടുക്കുക. അടുത്തതായി 8 ചെറിയ വെളുത്തുള്ളി ചേർത്ത് കൊടുക്കുക. വലിയ വെളുത്തുള്ളിയാണ് എടുക്കുന്നത് എങ്കിൽ മൂന്നോ നാലോ എണ്ണം ചേർത്താൽ മതി. ശേഷം അതിലേക്ക് ചെറിയ ചുവന്നുള്ളി എട്ടു പത്തോ എണ്ണം ചേർത്തു കൊടുക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുത്ത് അരച്ചെടുക്കുക. ഒരു പ്രാവശ്യം കറക്കിയെടുത്ത് നോക്കുക ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കുക.നല്ല പേസ്റ്റ് പരുവത്തിൽ തന്നെ അരച്ചെടുക്കാൻ ശ്രദ്ധിക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി എരുവിന് ആവശ്യമായ കുരുമുളകുപൊടി ചേർത്തു കൊടുക്കുക. അതോടൊപ്പം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ നാരങ്ങാനീര് ആവശ്യത്തിന് ഉപ്പ്. എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ മസാലയിലേക്ക് ഇട്ടുകൊടുത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ശേഷം മീൻ അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പില ഇട്ടുകൊടുക്കുക ശേഷം മസാല പുരട്ടി വച്ചിരിക്കുന്ന മീൻ വച്ചുകൊടുക്കുക ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ മീൻ തിരിച്ചിട്ട് കൊടുക്കുക. രണ്ടുഭാഗവും നന്നായി മൊരിഞ്ഞ് പാകമാകുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. വളരെയധികം രുചികരമായ മീൻ പൊരിച്ചത് റെഡി. Video Credit : Fathima Curry world