Making Of Tasty Fish Masala : മീൻ ഏതു തന്നെയായാലും അത് പൊരിച്ചെടുക്കാൻ ഇനി മസാല ഇതൊന്നു മതി സാധാരണ മീൻ കറിവെച്ച് കഴിക്കുന്നതിനേക്കാൾ കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്നത് മീൻ പൊരിച്ചു കഴിക്കാനാണ് കാരണം അതിനു ചേർക്കുന്ന മസാലയുടെ ടെസ്റ്റിന് അനുസരിച്ചിരിക്കും അത് ആസ്വദിച്ചു കഴിക്കുന്നത് മസാല അടിപൊളി ആണെങ്കിൽ മീൻ ഏത് തന്നെയായാലും അത് കഴിക്കാനും വളരെ രുചികരമായിരിക്കും.
എല്ലാവർക്കും വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന തരത്തിലുള്ള ഒരു മീൻ പൊരിച്ചത് തയ്യാറാക്കാം. അതിനായി ആദ്യം തന്നെ മീനിൽ തേച്ച പിടിപ്പിക്കുന്നതിനുള്ള മസാല തയ്യാറാക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു വലിയ സ്പൂൺ നിറയെ മുളകുപൊടി എടുക്കുക. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് കാൽ ടീസ്പൂൺ ഗരം മസാല പൊടി, രണ്ടു പച്ചമുളക് ചെറിയ കഷണം ഇഞ്ചി നാല് അല്ലി വെളുത്തുള്ളി ചതച്ചത് ചേർത്തു കൊടുക്കുക .
അതോടൊപ്പം ഒന്നര ടീസ്പൂൺ ചെറുനാരങ്ങാനീര് ഒരു ടീസ്പൂൺ അരിപ്പൊടി കാൽ കപ്പ് ചൂടുവെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം എടുത്തു വച്ചിരിക്കുന്ന മീനിലേക്ക് നന്നായി ചേർത്ത് പിടിപ്പിക്കുക. അതിനുശേഷം മീനിലേക്ക് മസാലയുടെ എല്ലാ സത്തും ഇറങ്ങി വരുന്നതിനു വേണ്ടി ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് വറക്കാൻ ആവശ്യമായ വെളിച്ചെണ്ണ ചൂടാക്കാം. എണ്ണ നന്നായി ചൂടായി വരുമ്പോൾ മീൻ കഷണങ്ങൾ ഓരോന്നായി ഇട്ടുകൊടുക്കുക. അതിലേക്ക് കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുക്കുക. മീൻ തിരിച്ചും മറിച്ചും ഇട്ട് നന്നായി പൊരിച്ചെടുക്കുക നന്നായി വെന്തു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം. Credit : sruthis kitchen