Making Of Tasty Fish Molly : മീൻ ഉപയോഗിച്ചുകൊണ്ട് ഒരു തവണയെങ്കിലും ഇതുപോലെ ഫിഷ് മോളി തയ്യാറാക്കി നോക്കൂ നല്ല ചൂട് അപ്പത്തിന്റെ കൂടെ കഴിക്കാൻ ഇത് വളരെ നല്ല കോമ്പിനേഷൻ ആണ്. ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. ഇത് ഉണ്ടാക്കിയെടുക്കുന്നത് ആയി ഏറ്റവും നല്ലത് അധികം മുള്ളില്ലാത്ത മാംസമുള്ള മീനുകളാണ്. മീഡിയം വലുപ്പത്തിൽ മീൻ മുറിച്ച് വൃത്തിയാക്കി വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം അത് മീനിലേക്ക് ചേർത്ത് അരമണിക്കൂർ നേരത്തേക്ക് മാറ്റി വെക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് മീൻ എല്ലാം തന്നെ വറുത്ത് എടുക്കുക. ശേഷം അതേ പാനിലേക്ക് രണ്ട് ഏലക്കായ മൂന്ന് ഗ്രാമ്പു ചെറിയ കഷണം പട്ട എന്നിവ ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് 6 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് ആറു പച്ചമുളക് കീറിയത് ചേർത്തു കൊടുക്കുക. നല്ലതുപോലെ വഴന്നു വരുമ്പോൾ രണ്ടു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി രണ്ട് കപ്പ് രണ്ടാം പാൽ ചേർത്ത് കൊടുക്കുക.
ശേഷം വട്ടത്തിൽ അരിഞ്ഞ രണ്ട് തക്കാളി ചേർത്ത് കൊടുക്കുക അതിനുശേഷം തിളപ്പിക്കാൻ വയ്ക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക അതോടൊപ്പം ഒന്നര ടീസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക കറി നല്ലതുപോലെ കുറുകി വന്നതിനുശേഷം അതിലേക്ക് ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും ചേർത്ത് ചെറുതായി ചൂടായി വരുമ്പോൾ ഇറക്കി വയ്ക്കുക. Credit : Sheeba’s Recipes