Restaurant Style Fish Peera : മീൻ വാങ്ങുന്ന സമയത്ത് അതായത് ചെറിയ മീനുകൾ വാങ്ങുന്ന സമയത്ത് ഇതുപോലെ നിങ്ങൾ ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കൂ ചാള വാങ്ങുമ്പോൾ ഇതുപോലെ പേര് വെച്ചാൽ വളരെയധികം നല്ലതായിരിക്കും ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒന്നേകാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക ശേഷം അതിലേക്ക് മൂന്ന് പച്ചമുളക് കറിവേപ്പില ചെറിയ കഷണം ഇഞ്ചി അര ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടീസ്പൂൺ വെള്ളം ചേർത്ത് നന്നായി പൊടിച്ചെടുക്കുക .
തേങ്ങ ഒരുപാട് അരയാൻ പാടില്ല അതിനുശേഷം ഒരു മൺപാത്രം ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം 15 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് നാലു പച്ചമുളക് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്തു കൊടുക്കുക .
അതോടൊപ്പം തന്നെ 10 ചുവന്നുള്ളി ചെറുതായി ചതച്ചെടുത്തത് ചേർത്തു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക അരപ്പ് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം ഒരു മൂന്ന് കഷ്ടം കുടംപുളി വെള്ളത്തിൽ ഇട്ടുവച്ചത് ചേർത്ത് കൊടുക്കുക വളരെ കുറച്ചു മാത്രം പുളി വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
ഇത് ഒരു പാത്രം ഉപയോഗിച്ചുകൊണ്ട് അടച്ചുവയ്ക്കുകയോ അല്ലെങ്കിൽ ഒരു വാഴയില ഉപയോഗിച്ച് അടച്ചു വയ്ക്കുകയോ ചെയ്യുക അതിനുമുമ്പായി വളരെ കുറച്ച് മാത്രം രണ്ട് ടീസ്പൂൺ വെള്ളം അതിലേക്ക് ഒഴിച്ച് കൊടുക്കുക ഒരു പത്തു മിനിറ്റ് ചെറിയ തീയിൽ വെച്ച് വേവിക്കുക. തുറന്നു നോക്കുമ്പോൾ അതിൽ നിന്ന് വെള്ളം ഇറങ്ങി വരുന്നത് കാണാം ആ വെള്ളമെല്ലാം തന്നെ പറ്റിയ ഡ്രൈ ആയി വരും വരെ ഇളക്കി കൊടുക്കുകയും അടച്ചുവെച്ച് വേവിക്കുകയും ചെയ്യുക നന്നായി വരുമ്പോൾ പകർത്താം. Credit : Sheeba’s recipe’s