Making Of Ayala Meen Pollichath : മീൻ സാധാരണ കറി വയ്ക്കുന്നതിൽ നിന്നും വറുത്ത് എടുക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ വാഴയിലയിൽ പൊള്ളിച്ചെടുത്തലോ. സ്റ്റോറേജിൽ നിന്നെല്ലാം കിട്ടുന്ന തരത്തിലുള്ള വാഴയിലയിൽ എടുത്ത മീൻ വീട്ടിൽ തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് വെള്ളംഎന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം എടുത്തു വച്ചിരിക്കുന്ന അയല മീനിലേക്ക് തേച്ചുപിടിപ്പിക്കുക.
അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. കുറച്ചു കറിവേപ്പിലയും ഇട്ട് മസാല പുരട്ടി വച്ചിരിക്കുന്ന മീൻ പകുതി വേവിച്ച് പൊരിച്ചു എടുക്കുക. ശേഷം കോരി മാറ്റുക അതേ പാനിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക .
അതോടൊപ്പം 10 ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില ഒരു പച്ചമുളക് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. വഴന്നു വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുക്കുക.
ശേഷം അതിലേക്ക് ഒന്നര ടീസ്പൂൺ മുളകുപൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഉലുവ എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറ്റിയെടുക്കുക. ശേഷം ഒരു ടീസ്പൂൺ നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഒരു വാഴയില എടുത്ത് അതിലേക്ക് തയ്യാറാക്കിയ വിക്സ് വെച്ചുകൊടുക്കുക ശേഷം അതിരുമുകളിൽ വറുത്ത മീൻ വെച്ച് പൊതിഞ്ഞെടുക്കുക. അതിനുശേഷം ഒരു പാനിൽ കുറച്ച് എണ്ണ തേച്ച് ചൂടാക്കി അതിലേക്ക് ഓരോ വാഴയിലയും വെച്ച് രണ്ട് ഭാഗവും നന്നായി മൊരിയിച്ചെടുക്കുക. Credit : Sheeba’s Recipes