Making Of Tasty Masala Fry : റസ്റ്റോറന്റിൽ എല്ലാം പോകുമ്പോൾ അവിടെ കിട്ടുന്ന മീൻ ഫ്രൈ നിങ്ങൾ കഴിച്ചു നോക്കിയിട്ടുണ്ടോ സാധാരണ നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന മീൻ വറുത്തതിനേക്കാൾ വളരെയധികം വിജയകരമായിരിക്കും ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ അതിന്റെ രഹസ്കൂട്ട് ഇതാ. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് 12 വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും ഇട്ടു കൊടുക്കുക ശേഷം 10 ചുവന്നുള്ളി ചേർത്ത് കൊടുക്കുക.
അതോടൊപ്പം പിന്നെ ആവശ്യമായ രീതിയിൽ വറ്റൽ മുളക് കുറച്ച് സമയം ചൂടുവെള്ളത്തിൽ ഇട്ടതിനുശേഷം നന്നായി കുതിർന്നു വരുമ്പോൾ അതും മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക ശേഷം ആവശ്യത്തിന് കറിവേപ്പില കുറച്ച് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം ഒരു ടീസ്പൂൺ കുരുമുളകുപൊടി 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക .
അതിനുശേഷം നിങ്ങൾ ഏത് മീനാണോ എടുക്കുന്നത് അത് ഈ മസാലയിൽ നല്ലതുപോലെ പൊതിഞ്ഞെടുക്കുക ശേഷം ഒരു പാത്രത്തിൽ പകർത്തി അടച്ചു മാറ്റി വയ്ക്കുക ഒരു മണിക്കൂർ നേരത്തെ എങ്കിലും മാറ്റിവെക്കേണ്ടതാണ് മസാല തേച്ചു കൊടുക്കുമ്പോൾ കുറച്ചു മസാല മാറ്റി വയ്ക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
അതിലേക്ക് കുറച്ചു കറിവേപ്പില ചേർത്ത് മീൻ എല്ലാം തന്നെ ഇട്ടുകൊടുക്കുക രണ്ട് ഭാഗം നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ ബാക്കിവരുന്ന എണ്ണയിലേക്ക് മാറ്റിവെച്ച മസാല ചേർത്ത് നന്നായി ചൂടാക്കി എടുക്കുക. മസാല നല്ലതുപോലെ ചൂടായതിനു ശേഷം കുറച്ചു വെള്ളം ചേർത്ത് ഗ്രേവി പരുവമാക്കുക അതിലേക്ക് കുറച്ച് കറിവേപ്പില ചേർത്ത് കൊടുക്കുക മുക്കാൽ ടീസ്പൂൺ വിനാഗിരി ചേർക്കുക ശേഷം വറത്തുവച്ചിരിക്കുന്ന മീൻ എല്ലാം അതിലേക്ക് ചേർത്ത് നല്ലതുപോലെ പൊതിഞ്ഞെടുക്കുക. മസാല എല്ലാം യോജിച്ചതിനുശേഷം പകർത്തി വയ്ക്കാം. Credit : Fathimas curryworld