Making Of Tasty Garlic Chammanthi : നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാൻ അടിപൊളി ഉഗ്രൻ ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ വേറെ കറി എല്ലാം എന്തിനാണ്. ചമ്മന്തി മാത്രം മതി എത്ര വേണമെങ്കിലും ചോറുണ്ണാൻ. ഈ ചമ്മന്തി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മൂന്ന് വറ്റൽ മുളക് അടുപ്പിൽവെച്ച് ഗ്യാസിൽ വച്ചോ ചുട്ടെടുക്കുക. അതുപോലെതന്നെ ഒരു കുടം വെളുത്തുള്ളി അടുപ്പിൽ വച്ചോ ഗ്യാസിൽ വച്ചോ ചുട്ടെടുക്കുക.
അതുപോലെ തന്നെ കറിവേപ്പിലയും. അതിനുശേഷം വെളുത്തുള്ളിയുടെ തോലെല്ലാം കളഞ്ഞ് ഒരു പാത്രത്തിലേക്ക് വയ്ക്കുക. ശേഷം അതിലേക്ക് പുള്ളിക്ക് ആവശ്യമായ വാളൻപുളി ചേർത്ത് കൊടുക്കുക അതോടൊപ്പം ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇവയെല്ലാം കൂടി മിക്സിയുടെ ചെറിയ ജാറിൽ വച്ചോ അല്ലെങ്കിൽ അമ്മിയിൽ വച്ചോ നല്ലതുപോലെ ചതച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
ഇത്ര സമയം മാത്രം മതി നല്ല രുചികരമായ വെളുത്തുള്ളി ചമ്മന്തി തയ്യാറാക്കാൻ. ഇതുപോലെ ഒരു ചമ്മന്തിയും നിങ്ങൾ മുമ്പ് കഴിച്ചിട്ടുണ്ടോ. ഉള്ളവർ കമന്റ് ചെയ്യാമോ. കാണുമ്പോൾ തന്നെ കൊതിയൂറും വെളുത്തുള്ളി ചമ്മന്തി എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. ചമ്മന്തിയിലെ എരിവ് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ചേർത്തു കൊടുക്കാവുന്നതാണ്.
ചേർക്കുമ്പോൾ വറ്റൽമുളക് തന്നെ ചേർക്കണമെങ്കിൽ മാത്രമേ അതിന്റെ യഥാർത്ഥ രുചി കിട്ടുകയുള്ളൂ. ആവശ്യമെങ്കിൽ വേപ്പിലയും ചെറുതായി ചുട്ടെടുക്കാവുന്നതാണ്. ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ ഒരു ചമ്മന്തി എല്ലാവരും തയ്യാറാക്കി നോക്കൂ. വയറു നിറയുന്ന വഴി അറിയുകയില്ല. Video credit : Neethus Malabar kitchen