MAking Of Tasty Soft Halwa : എല്ലാവർക്കും തന്നെയും ഇഷ്ടമുള്ള ഒരു പലഹാരമാണ് ഹൽവ. ഹൽവ എല്ലാം നമ്മൾ കടകളിൽ നിന്നും വാങ്ങി കഴിക്കാറുണ്ട് പക്ഷേ ഇത് വീട്ടിൽ തന്നെ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതേയുള്ളൂ അതിനുവേണ്ടിയും ബാക്കിവരുന്ന ചപ്പാത്തി മാവ് മാത്രം മതി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 200 ഗ്രാം ഏകദേശം ചപ്പാത്തി മാവ് എടുക്കുക
അതിലേക്ക് മൂന്ന് കപ്പ് പച്ചവെള്ളം ചേർക്കുക ശേഷം കുറച്ചു സമയമൊക്കെ വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് 250 ഗ്രാം ശർക്കര ചേർക്കുക അതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് നന്നായി അലിയിച്ച് ശർക്കര പാനി തയ്യാറാക്കുക ഒരു മണിക്കൂറിനു ശേഷം മാവ് നല്ലതുപോലെ വെള്ളത്തിൽ ഇളക്കി യോജിപ്പിച്ച് പിഴിഞ്ഞ് എടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് അരിച്ച് മാറ്റുക. അതിലേക്ക് ഒരുക്കി വെച്ചിരിക്കുന്ന ശർക്കരപ്പാനിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ചൂടാക്കാൻ വയ്ക്കുക. നല്ലതുപോലെ തന്നെ മീഡിയയും തീയിൽ വെച്ച് ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക 5 മിനിറ്റ് കഴിയുമ്പോൾ തിളച്ചു വരും. ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക ശേഷം ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക അര ടീസ്പൂൺ ജീരകപ്പൊടി ചേർത്ത് കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക.
നിങ്ങൾക്ക് വേണമെങ്കിൽ ഏതുതരം നട്ട്സും ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് ശേഷം ഇളക്കി കൊടുത്തുകൊണ്ടിരിക്കുക കൈവിടാതെ ഇളക്കുക. വെള്ളമെല്ലാം തന്നെ വറ്റി പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുന്ന സമയത്ത് ഇറക്കിവെക്കുക ശേഷം ഒരു പാത്രത്തിൽ കുറച്ച് എണ്ണ തടവി കൊടുത്ത് അതിലേക്ക് ഒഴിക്കുക. ചൂടെല്ലാം മാറി വരുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു മാറ്റാവുന്നതാണ്. Video credit : sruthis kitchen