Breakfast Soft Masala Idli Recipe : ഇഡ്ഡലി കഴിക്കുമ്പോൾ അതിനെ കിടിലൻ കോമ്പിനേഷൻ ആയി വരുന്നത് എപ്പോഴും സാമ്പാർ തന്നെയാണ് സാമ്പാർ ചേർത്ത് ഇഡലി കഴിക്കുവാൻ ആർക്കാണ് ഇഷ്ടമില്ലാത്തത് എന്നാൽ ഇനി ഇഡ്ഡലി കഴിക്കാൻ സെപ്പറേറ്റ് സാമ്പാർ ഉണ്ടാക്കേണ്ട ആവശ്യമില്ല സാമ്പാർ ഇഡലി തന്നെ തയ്യാറാക്കിയാലോ. എങ്ങനെയാണ് സാമ്പാർ ഇഡലി തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി അരക്കപ്പ് ഉഴുന്ന് ഒരു പാത്രത്തിലേക്ക് എടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി അരച്ചെടുക്കുക. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിലേക്ക് അരക്കപ്പ് റവ ചേർത്ത് കൊടുക്കുക. ഇതോടൊപ്പം കാൽ കപ്പ് തൈര് ചേർക്കുക .
ഇവയെല്ലാം നന്നായി മിക്സ് ചെയ്യുക ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഒരു നുള്ള് സോഡാപ്പൊടിയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു ടീസ്പൂൺ പരിപ്പ് ചേർക്കുക.
അതോടൊപ്പം തന്നെ കുറച്ച് കശുവണ്ടി ചേർത്ത് കൊടുക്കുക. അടുത്തതായി ഒരു ടീസ്പൂൺ സാമ്പാർ പൊടി ചേർത്തു കൊടുക്കുക മിക്സ് ചെയ്യുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക ശേഷം അത് തയ്യാറാക്കിയ മാവിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. അടുത്തതായി സാധാരണ ഇഡലി ഉണ്ടാക്കുന്നത് പോലെ ഇഡലിത്തട്ടിൽ ആവശ്യത്തിന് ആവിയിൽ നന്നായി വേവിച്ച് എടുക്കുക കഴിക്കാൻ വേറെ കറിയുടെ ആവശ്യം ഒന്നും തന്നെ ഇല്ല. Credit : Shamees kitchen