Making Of Tasty Soft Idiyappam : രാവിലെ ബ്രേക്ക് ഫാസ്റ്റിനെയും വളരെ സോഫ്റ്റ് ആയിട്ടുള്ള ഇടിയപ്പം ഉണ്ടാക്കിയാലോ സാധാരണ ഉണ്ടാക്കുന്നതിനേക്കാൾ വളരെ സോഫ്റ്റ് ആയിരിക്കും ഇത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അരിപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക .
ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക അടുത്തതായി മറ്റൊരു പാത്രത്തിൽ മൂന്ന് കപ്പ് വെള്ളം ചൂടാക്കാൻ വയ്ക്കുക നന്നായി തിളച്ച് വരുമ്പോൾ ചൂടായിരിക്കുന്ന വെള്ളം എടുത്തു വച്ചിരിക്കുന്ന പൊടിയിലേക്ക് കുറേശ്ശെയായി ചേർത്തുകൊണ്ട് ഇളക്കി യോജിപ്പിക്കുക പൊടിയെല്ലാം നനഞ്ഞു വരുമ്പോൾ കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക .
ചെറിയ ചൂടോടുകൂടി തന്നെ കുഴച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക എങ്കിലും നന്നായി കുഴച്ചെടുക്കേണ്ടതാണ് അതിനുശേഷം ചെയ്യേണ്ടത് സേവനാഴി എടുക്കുക ശേഷം അതിന്റെ ഏറ്റവും ചെറിയ ഹോൾ ഉള്ള അച് ഇട്ടു കൊടുക്കുക. ശേഷം തയ്യാറാക്കിയ മാവ് അതിലേക്ക് ആവശ്യത്തിന് ചേർത്ത് അടക്കുക. അതിനുശേഷം ഇലയിലേക്ക് പിഴിഞ്ഞൊഴിക്കുക.
പല ആളുകളും ഇഡലി ചെമ്പിൽ തയ്യാറാക്കാറുണ്ട് എന്നാൽ അതിനേക്കാൾ രുചികരവും സോഫ്റ്റ് ആകുന്നത് ഇലയിൽ പരത്തി എടുക്കുമ്പോൾ ആയിരിക്കും. അതിനുശേഷം ആവിയിൽ വേവിച്ചെടുക്കുക വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നല്ലതുപോലെ വെന്തു കിട്ടുന്നതാണ്. Credit : Fathimas curryworld