Making Of Idiyappam With Rice : അരിപ്പൊടി ഇല്ല എന്ന് വിചാരിച്ച് ആരും ഇടിയപ്പം ഉണ്ടാക്കാതെ ഇരിക്കേണ്ട ആവശ്യമില്ല ഇടിയപ്പം ഉണ്ടാക്കാൻ ഇനി ചോറു മാത്രം മതി വീട്ടിൽ ബാക്കി വരുന്ന ചോറ് ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം സോഫ്റ്റ് ഇടിയപ്പം അതിനായി ഒരു മിക്സിയുടെ ജാറിൽ രണ്ട് കപ്പ് ചോറ് ചേർക്കുക കാൽ കപ്പ് വെള്ളം കുറച്ചു കുറച്ച് ചേർത്ത് നന്നായി അരച്ചെടുക്കുക
ഇതുപോലെ നന്നായി അരഞ്ഞു വരേണ്ടതാണ്. പേസ്റ്റ് പരുവത്തിൽ ആയിരിക്കണം അതിനുശേഷം ഒരു പാൻ എടുത്ത് ചൂടാക്കി അതിലേക്ക് അരച്ചെടുത്ത മാവ് ചേർക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ഒട്ടിപ്പിടിക്കാതിരിക്കാൻ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കുക ശേഷം മീഡിയം തീയിൽ വെച്ച് നന്നായി ചൂടാക്കി എടുക്കുക. അതിലേക്ക്ചൂടാകുമ്പോൾ മുക്കാൽ കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക
പാത്രത്തിൽ നിന്നെല്ലാം വിട്ടു വരുന്ന പരുവം ആകുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക. അതിനുശേഷം സേവനാഴിയെടുത്ത് മാവ് സേവനാഴിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അതോടൊപ്പം ഒരു വാഴയിലയെടുത്ത് അതിലേക്ക് കുറച്ച് തേങ്ങ ചിരകിയത് വിതറി കൊടുക്കുക ശേഷം അതിലേക്ക് മാവ് പിഴിഞ്ഞൊഴിക്കാം.
മാവ് വളരെ കൃത്യമായി തന്നെ പിഴിഞ്ഞ് ഒഴിക്കുക വേണമെങ്കിൽ നിങ്ങൾക്ക് ഇഡലിത്തട്ടിലും ഇതുപോലെ ഇടിയപ്പം ഉണ്ടാക്കാം. ശേഷം ആവിയിൽ വേവിച്ചെടുക്കുക വളരെ കുറച്ച് സമയം കൊണ്ട് തന്നെ നല്ലതുപോലെ വെന്തു വരുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ ഇനി എല്ലാവർക്കും ഇടിയപ്പം ഉണ്ടാക്കാം. രാവിലെ ബ്രേക്ക് ഫാസ്റ്റ് ഇനി ഇത് മാത്രം മതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Sruthis kitchen