Making Of Tasty Inji Curry : ഇഞ്ചി സാധാരണയായി ഭക്ഷണങ്ങളിൽ മറ്റ് പച്ചക്കറികളോടൊപ്പം ചേരുവകൾക്കൊപ്പം ചെറുതായിരിക്കും കഴിച്ചിട്ടുണ്ടാവുക എന്നാൽ ഇഞ്ചി പ്രധാന ഒരു ഘടകമായി ചേർത്തുകൊണ്ട് ഒരു കറി തയ്യാറാക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ ഇതാ ഇഞ്ചി പച്ചടി തയ്യാറാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അഞ്ചു ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ മൂപ്പിക്കുക അതിലേക്ക് കാൽ കപ്പ് ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇഞ്ചി നല്ലതുപോലെ മൂത്ത് ഭാഗമായി വരുമ്പോൾ അഞ്ച് വറ്റൽ മുളക് ചേർത്തു കൊടുക്കുക.
അതോടൊപ്പം മൂന്ന് പച്ചമുളക് കറിവേപ്പില ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം രണ്ട് ടീസ്പൂൺ ജീരകം പൊടി ചേർത്തു കൊടുക്കുക. ശേഷം നന്നായി വഴറ്റി വന്നതിനുശേഷം അതിലേക്ക് അധികം പുളിയില്ലാത്ത തൈര് ചേർത്തു കൊടുക്കുക കട്ട തൈരാണ് എടുക്കുന്നതെങ്കിൽ അല്പം വെള്ളം ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുത്ത് അതിനുശേഷം ചേർത്തു കൊടുക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക അതിനുശേഷം കറി ചെറുതായി ചൂടായി വരുമ്പോൾ ഓഫ് ചെയ്യുക. അതിനുശേഷം പകർത്തി വെക്കുക രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക എല്ലാവരും ഇന്ന് തന്നെ ഇത്രയും രുചികരമായ ഇഞ്ചി പച്ചടി തയ്യാറാക്കി നോക്കൂ. Credit : Shamees kitchen