Making Of Tasty Inji Curry : ഇന്ന് ഉച്ചയ്ക്ക് ചോറുണ്ണാൻ നല്ല അടിപൊളി ഒരു ഇഞ്ച് കറി തയ്യാറാക്കിയാലോ ഇന്ന് വേറൊരു കറിയെപ്പറ്റിയും ഞങ്ങൾ ചിന്തിക്കേണ്ട ഇത് മാത്രം മതി എത്ര വേണമെങ്കിലും ചോറുണ്ണാം രുചികരമായ ഇഞ്ചി കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം 180 ഗ്രാം ചെറിയുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക അതോടൊപ്പം തന്നെ 2 പച്ചമുളക് ചേർത്തു കൊടുക്കുക.
ഉള്ളിയുടെ നിറമെല്ലാം ചെറിയ ഗോൾഡൻ ബ്രൗൺ ആകുമ്പോൾ പകർത്തി വയ്ക്കുക അതേ പാനിലേക്ക് 100 ഗ്രാം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് അതും ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക അടുത്തതായി ഒരു കപ്പ് തേങ്ങ ചിരകിയത് പാനിലേക്ക് ചേർത്തു കൊടുക്കുക അതിലേക്ക് മൂന്ന് ചുവന്നുള്ളി ചേർക്കുക കുറച്ചു കറിവേപ്പില ചേർക്കുക നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി എരുവിന് ആവശ്യമായ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി രണ്ടു നുള്ള് ഉലുവപ്പൊടി എന്നിവ ചേർത്ത് രണ്ടുമിനിറ്റ് നല്ലതുപോലെ ചൂടാക്കി എടുക്കുക .
ശേഷം അത് പകർത്തി വയ്ക്കുക. തേങ്ങ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക ശേഷം കുറച്ചു വെള്ളം ചേർത്ത് അരച്ചെടുക്കുക അടുത്തതായി ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക ശേഷം ഒരു ചെറിയ കഷണം വാളൻപുളി പിഴിഞ്ഞ വെള്ളം കാൽ കപ്പ് ചേർത്തുകൊടുക്കുക.
നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ഇഞ്ചി നേരത്തെ വറുത്തുവെച്ചത് ചെറിയ ഉള്ളി വറുത്തുവെച്ചത് ചേർത്തു കൊടുക്കുക അതോടൊപ്പം അരച്ചുവെച്ചിരിക്കുന്ന അരപ്പ് ചേർക്കുക നല്ലതുപോലെ ചൂടാക്കുക. ചെറിയ തീയിൽ വെച്ച് നന്നായി തിളപ്പിക്കുക നന്നായി തിളച്ച് കുറുകി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ശർക്കര പൊടിച്ചത് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അര ടീസ്പൂൺ കടുക് മൂന്ന് വറ്റൽ മുളകും കറിവേപ്പിലയും ചൂടാക്കി കറിയിലേക്ക് താളിക്കുക. Credit : Sheeba’s recipes