Making Of Tasty Inji Curry Recipe : സദ്യകളിലെല്ലാം തന്നെ വിളമ്പുന്ന ഇഞ്ചി കറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല അതുപോലെയുള്ള ഇഞ്ചിക്കറി ഇനി നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ ചോറുണ്ണാനും രാവിലെ ബ്രേക്ക്ഫാസ്റ്റിനും ഇഡലി ദോശ എന്നിവയാണ് ഉണ്ടാക്കുന്നത് എങ്കിലും ഒരുപോലെ എല്ലാം കഴിക്കാൻ പറ്റുന്ന ഒരു കറിയാണ് ഇത്. അതിനായി 200 ഗ്രാം ഇഞ്ചിയെടുത്ത് ചെറിയ കഷണങ്ങളാക്കി നുറുക്കി വയ്ക്കുക ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻപുളി വെള്ളത്തിലിട്ടു വയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷംഅതിലേക്ക് ഇഞ്ചി ഇട്ടുകൊടുക്കുക ശേഷം നല്ലതുപോലെ തന്നെ മൂപ്പിച്ചെടുക്കുക അതേസമയം തന്നെ ഒരു ചെറിയ കഷണം കായം എണ്ണയിൽ ഇട്ട് നന്നായി ചൂടാക്കി എടുക്കേണ്ടതാണ്. നല്ലതുപോലെ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കുക ശേഷം അതിൽ നിന്നും കുറച്ച് ഇഞ്ചിയെടുത്ത് ഒരു മിക്സിയിലിട്ട് പൊടിച്ചു മാറ്റിവയ്ക്കുക അടുത്തതായി എണ്ണയിലേക്ക് ആവശ്യമായ പച്ചമുളക് കുറച്ചു കറിവേപ്പിലയും ചേർത്തു കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
പച്ച മുളക് നന്നായി മൂത്തു വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക നല്ലതുപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് വാളൻപുളി പിഴിഞ്ഞ വെള്ളം ഒഴിച്ചു കൊടുക്കുക ഒരു ചെറിയ കഷണം ശർക്കര ചേർത്ത് കൊടുക്കുക നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ഇഞ്ചിയും പൊടിച്ച ഇഞ്ചിയും ചേർത്ത് കൊടുക്കുക.
അതോടൊപ്പം പൊടിച്ച കായപ്പൊടിയും ചേർത്തു കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർക്കുക നന്നായി ഇളക്കി യോജിപ്പിക്കുക നിങ്ങൾക്ക് വേണമെങ്കിൽ വെള്ളം ചേർത്തു കൊടുക്കാവുന്നതാണ്. ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ച് ഡ്രൈ ആക്കിയോ അല്ലെങ്കിൽ കറി രൂപത്തിലോ പകർത്താവുന്നതാണ്. അതിനുശേഷം കടുകും വറ്റൽമുളകും കറിവേപ്പിലയും താളിച്ചു ഒഴിക്കുക. Credit : mia kitchen