Making Of Tasty Kadachakka Masala Curry : ചോറിന്റെ കൂടെ രുചികരമായ കഴിക്കാൻ ഒരു അടിപൊളി കറി തയ്യാറാക്കാം കടച്ചക്ക കിട്ടുന്ന ദിവസം എല്ലാവരും ഇതുപോലെ തയ്യാറാക്കുക. ഇതുണ്ടെങ്കിൽ ഇറച്ചി കറി ആവശ്യമില്ല. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് ഏലക്കായ കറുവപ്പട്ട ഗ്രാമ്പു ഒന്നര ടീസ്പൂൺ പെരുംജീരകം നാല് ടീസ്പൂൺ മല്ലി എന്നിവ ചേർത്ത് മറക്കുക ശേഷം ശേഷം അതിലേക്ക് തേങ്ങ ചിരകിയത് നാല് പിടി ചേർത്ത് കൊടുക്കുക.
കുറച്ചു കറിവേപ്പിലയും ചേർത്ത് കൊടുക്കുക തേങ്ങ വറുത്ത് പാകമാകുമ്പോൾ അതിലേക്ക് ഒന്നര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക ശേഷം പൊടികളുടെ പച്ചമണം മാറി വരുമ്പോൾ പകർത്തി വയ്ക്കുക. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക അടുത്തതായി ഒരു മൺപാത്രം ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അഞ്ചു വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും ചതച്ചെടുത്തത് ചേർക്കുക രണ്ടും നന്നായി മൂത്ത് വരുമ്പോൾ ഒരു വലിയ സവാള ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർക്കുക. സവാള വഴന്നു വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പും ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി തിളപ്പിക്കാൻ വയ്ക്കുക.
ചെറുതായിട്ട് തിളച്ച് വരുമ്പോൾ മീഡിയം വലുപ്പത്തിൽ അരിഞ്ഞ കടച്ചക്ക അതിലേക്ക് ഇട്ടു കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. കറി നന്നായി വെന്തു കുറുകി വരുമ്പോൾ പകർത്തി വയ്ക്കുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം കടുക് വറ്റൽ മുളക് കറിവേപ്പില കുറച്ച് സവാള ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വറുത്ത കറിയിലേക്ക് ഒഴിച്ചുകൊടുക്കുക. Credit : mia kitchen