Making Of Tasty Kadala Curry : രാവിലെയും ബ്രേക്ക്ഫാസ്റ്റ് നിങ്ങൾ പുട്ടാണ് തയ്യാറാക്കുന്നത് എങ്കിൽ ഉറപ്പായും ഈ കടലക്കറി ഉണ്ടാക്കി നോക്കാൻ മറക്കരുത്. ഇതിന്റെ രുചി പറഞ്ഞു അറിയിക്കാൻ പറ്റാത്തതാണ് കൂടാതെ ഇത് ചൂട് ചോറിന്റെ കൂടെ കഴിക്കാനും വളരെയധികം ആണ് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി തലേദിവസം രാത്രി തന്നെ 150 ഗ്രാം കടല വെള്ളമൊഴിച്ച് കുതിർക്കാൻ ആയിരിക്കുക.
ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് രണ്ട് തക്കാളി 10 ചുവന്നുള്ളി കാൽ കപ്പ് തേങ്ങ ചിരകിയത് മൂന്നു വെളുത്തുള്ളി ചെറിയ കഷണം ഇഞ്ചി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചു മാറ്റി വയ്ക്കുക അടുത്തതായി ഒരു കുക്കർ എടുത്ത് ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ മൂന്നു ഗ്രാമ്പു ചെറിയ കഷ്ടപ്പെട്ട എന്നിവ ചേർത്തു കൊടുക്കുക അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക.
മൂന്ന് പച്ചമുളക് അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അരപ്പ് നല്ലതുപോലെ വെന്തു വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർക്കുന്നത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
പൊടികളുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് കടല കുതിർത്ത് വെച്ചതും ആവശ്യത്തിന് വെള്ളവും ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം ആവശ്യത്തിന് ഉപ്പ് കറിവേപ്പില ചേർത്ത് കുക്കർ അടച്ച് നല്ലതുപോലെ വേവിച്ചെടുക്കുക. കടല നല്ലതുപോലെ വെന്തു വന്നതിനു ശേഷം ആ കറി ചെറുതായി കുറുക്കിയെടുക്കുക അതിനുശേഷം പകർത്തി വയ്ക്കാവുന്നതാണ്. Video credit : Shamees kitchen