Making Of Tasty White Kadala Curry : പ്ലേറ്റ് കാലിയാക്കുന്ന അത്രയും ടേസ്റ്റ് നമുക്ക് രുചികരമായിട്ടുള്ള കടലക്കറി ഉണ്ടാക്കിയാലോ. ഇതുപോലെ ഒരു കടലക്കറി അപ്പത്തിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയുമെല്ലാം വളരെ നല്ല കോമ്പിനേഷൻ ആയിരിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി 250 ഗ്രാം കടല തലേദിവസം തന്നെ വെള്ളത്തിലിട്ട് വയ്ക്കേണ്ടതാണ് ശേഷം അത് എടുത്ത് വെള്ളം കളഞ്ഞ് ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളം ഉപ്പ് എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ചൂടാകുമ്പോൾ 3 ഏലക്കായ മൂന്ന് ഗ്രാമ്പു ഒരു ചെറിയ കഷണം കറുവപ്പട്ട എന്നിവ ചേർത്ത് കൊടുക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സവാള വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
അര ടീസ്പൂൺ പെരുംജീരകപ്പൊടി കാൽ ടീസ്പൂൺ ഗരം മസാല ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം മാറി വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന കടല എടുക്കുക. പകർത്തുന്നതിനു മുൻപ് വേവിച്ചു വച്ചിരിക്കുന്ന കടലിയിൽ നിന്നും നാല് ടീസ്പൂൺ കടല മാറ്റിവയ്ക്കുക. ബാക്കിയുള്ളത് പാനിലേക്ക് ഒഴിച്ചുകൊടുക്കുക .
മാറ്റിവെച്ചിരിക്കുന്ന കടല ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് 8 കശുവണ്ടിയും ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക ശേഷം അത് കറിയിലേക്ക് ചേർത്തു കൊടുക്കുക. നല്ലതുപോലെ തിളപ്പിക്കുക. തിളച്ചു വരുമ്പോൾ നാല് പച്ചമുളക് ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക അര ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കേണ്ടതാണ് അതിനുശേഷം കുറുകി വരുമ്പോൾ കറിവേപ്പിലയും മല്ലിയിലയും ചേർത്ത് പകർത്തി വയ്ക്കാം. Credit : Shamees kitchen