Tasty Dry Kadala Varattiyath : ചിക്കൻ വരട്ടിയതും ബീഫ് വരട്ടിയതും നമ്മളെല്ലാവരും കഴിച്ചിട്ട് ഉണ്ടാകും എന്നാൽ അതുപോലെ തന്നെ രുചികരമായ കടല വരട്ടിയത് തയ്യാറാക്കാം. ഇതുമാത്രം മതി എത്ര വേണമെങ്കിലും ചോറുണ്ണാൻ. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് കടല ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർത്തു വയ്ക്കുക കുതിർന്നു വന്നതിനുശേഷം ഒരു കുക്കറിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുത്ത മാറ്റിവയ്ക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് രണ്ട് ചെറുതായി ചൂടാക്കുക ശേഷം മൂന്ന് ടീസ്പൂൺ തേങ്ങ കൊത്ത് ചേർത്ത് ചെറുതായി മൂപ്പിച്ചെടുക്കുക. തേങ്ങ ചെറുതായി മുഖത്ത് വരുമ്പോൾ അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു നല്ലത് പോലെ വഴറ്റിയെടുക്കുക.
സവാള വഴന്നു വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി രണ്ട് ടീസ്പൂൺ മല്ലിപ്പൊടി എരുവിന് ആവശ്യമായ മുളകുപൊടി എന്നിവ ചെറിയ തീയിൽ വെച്ച് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കടല ചേർത്തു കൊടുക്കുക. അര ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
അതോടൊപ്പം ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ ഡ്രൈ ആക്കി എടുക്കുക. കടല അടച്ചുവെച്ച് വേവിക്കാവുന്നതാണ്. നല്ലതുപോലെ ഡ്രൈ ആയി വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. ചൂട് ചോറിന്റെ കൂടെയോ അപ്പത്തിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ കഴിക്കാൻ ഇത് വളരെ നല്ല കോമ്പിനേഷൻ ആണ്. Credit : Sheeba’s Recipes