Making Of Tasty Vazhakkai Varuval : നേത്രകായ നമ്മൾ പലപ്പോഴും സാമ്പാർ ഉണ്ടാകുമ്പോൾ ചേർക്കാറുണ്ട് അതുപോലെ തോരൻ ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാറുണ്ട് പക്ഷേ എപ്പോഴെങ്കിലും മസാല ചേർത്ത് വറുത്ത് കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇതാ ഇന്ന് തന്നെ ഇതുപോലെ തയ്യാറാക്കി നോക്കൂ. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യത്തിനുള്ള നേന്ത്രക്കായ എടുത്ത മീഡിയം വലുപ്പത്തിലുള്ള കഷണങ്ങളാക്കി അറിയുക ശേഷം നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം വൃത്തിയാക്കി വച്ചിരിക്കുന്ന നേത്രകായ അതിലേക്ക് ഇട്ട് നന്നായി വറുത്ത് എടുക്കുക. പകുതി ഫ്രൈ ആയി വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വറുത്ത് കോരി മാറ്റുക അതേ എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് കൊടുക്കുക
ശേഷം ഒരു സവാള വളരെ പൊടിപൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക സവാള വഴന്നു വരുമ്പോൾ അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുക്കുക ശേഷം രണ്ട് ടീസ്പൂൺ മുളകുപൊടി 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക
ശേഷം വളരെ കുറച്ചു മാത്രം വെള്ളം ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. വരുമ്പോൾ അതിലേക്ക് വറുത്തുവച്ചിരിക്കുന്ന നേന്ത്രക്കായ ചേർത്ത് ഇളക്കി യോജിപ്പിക്കുക 10 മിനിറ്റോളം കുറച്ചു കറിവേപ്പില ചേർത്ത് അടച്ചുവെച്ച് വേവിക്കുക. നന്നായി ഡ്രൈയായി വരുമ്പോൾ രണ്ട് ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് ഇളക്കി പകർത്തി വയ്ക്കാവുന്നതാണ്. Credit : Shamees kitchen