Tasty Kerala Style Bhindi Curry : വളരെയധികം ആയ വെണ്ടയ്ക്ക മോരുകറി തയ്യാറാക്കാം. ഇതുപോലെ നിങ്ങൾ വെണ്ടയ്ക്ക മോര് കറി ഉണ്ടാക്കുകയാണെങ്കിൽ ഇത് കഴിക്കാൻ ഇനി എല്ലാവരും കൊതിക്കും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ മോര് കറിയിലേക്ക് ആവശ്യമായിട്ടുള്ള അരപ്പ് തയ്യാറാക്കാം. അതിനുവേണ്ടി ഒരു മിക്സിയുടെ ജാർ എടുക്കുക.
അതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയതും അഞ്ച് ചുവന്നുള്ളിയും മൂന്ന് പച്ചമുളക് അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുത്ത് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കറിയിലേക്ക് ആവശ്യമായിട്ടുള്ള വെണ്ടയ്ക്ക മീഡിയ വലിപ്പത്തിൽ അരിഞ്ഞത് ചേർത്ത് നല്ലതുപോലെ മൊരിയിച്ച് എടുക്കുക.
ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം പകർത്തി വയ്ക്കാം. അതേ പാനിലേക്ക് കുറച്ചുകൂടി വെളിച്ചെണ്ണ ചേർത്ത് അര ടീസ്പൂൺ കടുക് പൊട്ടിക്കുക ഒരു നുള്ള് ഉലുവ ചേർക്കുക. ശേഷം ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് മൂപ്പിക്കുക 5 വറ്റൽ മുളക് കുറച്ചു കറിവേപ്പില ചേർത്ത് കൊടുക്കുക. ശേഷം വഴറ്റി വെച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്തു കൊടുക്കുക .
അതോടൊപ്പം അരപ്പ് ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ചൂടാക്കുക. അരപ്പ് നന്നായി ചൂടായതിനു ശേഷം അതിലേക്ക് ഒരു കപ്പ് അധികം പുളി ഇല്ലാത്ത തൈര് മിക്സിയിൽ നല്ലതുപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം ചേർത്തു കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഒരു നുള്ള് കായപ്പൊടിയും ചേർത്ത് ഉടനെ തന്നെ പകർത്തി വയ്ക്കുക. തൈര് ചേർത്താൽ പിന്നെ ചൂടാക്കാൻ പാടില്ല. ഇതുപോലെ വെണ്ടയ്ക്ക കറി നിങ്ങളും തയ്യാറാക്കൂ.