Making Of Kovakka Easy Masala Curry : മീൻ കഴിക്കാത്ത ആളുകൾ മീൻ കറിയുടെ രുചി എന്താണ് എന്നറിയുന്നതിന് വേണ്ടി പച്ചക്കറികൾ ഉപയോഗിച്ചുകൊണ്ട് മീൻ കറി പോലെ തയ്യാറാക്കാറുണ്ട്. അതുപോലെ തന്നെ കോവയ്ക്ക ഉപയോഗിച്ചുകൊണ്ട് മീൻ കറിയേക്കാൾ രുചികരമായ ടേസ്റ്റിൽ ഒരു കറി ഉണ്ടാക്കിയാലോ. ആ ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ഗോവയ്ക്ക് രണ്ട് അഗ്രഭാഗങ്ങളും കട്ട് ചെയ്ത് കഴുകി വൃത്തിയാക്കിയ ഒരു പാത്രത്തിൽ വയ്ക്കുക ശേഷം അത് ഓരോന്നും എടുത്ത് ചെറുതായി ചതയ്ക്കുക. ഒട്ടും തന്നെ പൊടിഞ്ഞു പോകാൻ പാടുള്ളതല്ല എല്ലാം അതുപോലെ ചതച്ച് മാറ്റിവയ്ക്കുക ശേഷം
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിച്ച് വയ്ക്കുക. ഒരു 10 മിനിറ്റ് മാറ്റി വെച്ചതിനുശേഷം ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഓരോന്നായി വറുത്ത് എടുക്കുക. ശേഷം അതേ എണ്ണയിലേക്ക് ഒരു നുള്ള് ഉലുവ ചേർക്കുക ശേഷം നാലു വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക കറിവേപ്പില ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ഒരു കപ്പ് നാളികേരം ചിരകിയത് ചേർത്തു കൊടുക്കുക നാളികേരത്തിന്റെ നിറമെല്ലാം മാറി വരുമ്പോൾ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക
മഞ്ഞൾപൊടിയുടെ പച്ചമണം മാറി വരുമ്പോൾ ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക പൊടികൾ എല്ലാം മൂത്തു വന്നതിനുശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ച് എടുക്കുക അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക
ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു നുള്ള് മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം വഴന്നു വരുമ്പോൾ അരച്ചു വച്ചിരിക്കുന്ന അരപ്പും ആവശ്യത്തിന് വെള്ളവും മൂന്നു കുടംപുളിയും ചേർത്ത് തിളപ്പിക്കാനായി വയ്ക്കുക. ചെറുതായി തിള വരുമ്പോൾ കോവയ്ക്ക ചേർത്ത് അടച്ചുവെച്ച് വേവിക്കുക അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. 10 മിനിറ്റ് കഴിയുമ്പോൾ കറി കുറുകി എണ്ണയെല്ലാം തെളിഞ്ഞു വരുന്നത് കാണാം. ഈ സമയത്ത് ഒരു ടീസ്പൂൺ പച്ച വെളിച്ചെണ്ണ ഒഴിച്ച് ഇറക്കി വയ്ക്കുക. Credit : Mia kitchen