Making Of Tasty kovakka Masala Dry Fry : കോവയ്ക്ക ഫ്രൈ ഇതുപോലെ തയ്യാറാക്കുകയാണെങ്കിൽ ചോറിന് വേറെ കറിയൊന്നും ആവശ്യമില്ല എല്ലാവർക്കും തന്നെ വളരെ ഇഷ്ടപ്പെടും ഗോവയ്ക്ക് കഴിക്കാൻ മടിയുള്ളവർക്കും ഇതുപോലെ തയ്യാറാക്കി കൊടുക്കും. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ കോവയ്ക്ക വട്ടത്തിൽ കനം കുറഞ്ഞ അരിഞ്ഞെടുക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് അര ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് ചൂടാകുമ്പോൾ രണ്ട് ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം 10 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് കോവയ്ക്ക അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ആവശ്യത്തിനു ഉപ്പും കറിവേപ്പിലയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് കോവയ്ക്ക അടച്ചുവെച്ച് വേവിക്കുക.
നല്ലതുപോലെ വെന്തു വരുമ്പോൾ അതിലേക്ക് ആവശ്യമായ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ പെരുംജീരകപ്പൊടിയും മൂന്നു ടീസ്പൂൺ തേങ്ങ ചിരകിയതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി നല്ലതുപോലെ യോജിച്ച് വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം ശേഷം രുചിയോടെ കഴിക്കാം. Credit : Shamees kitchen