Making Of Tasty Soft Kozhukatta : രാവിലെയും വൈകുന്നേരവും ഒരുപോലെ കഴിക്കാൻ വളരെ രുചികരമായ ഒരു പലഹാരമാണ് കൊഴുക്കട്ട. പല വീടുകളിലും രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയി കൊടുക്കട്ടെ തയ്യാറാക്കാറുണ്ട്. കൊഴുക്കട്ട ഇനിയും തയ്യാറാക്കിയിട്ടില്ലാത്തവർ ഇതുപോലെ തയ്യാറാക്കി നോക്കൂ ഇതിന്റെ രുചി വേറെ ലെവൽ ആണ്. അതിനായി രണ്ട് കപ്പ് അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക അരിപ്പൊടി എടുക്കുമ്പോൾ വറുത്ത അരിപ്പൊടി തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക അതുകഴിഞ്ഞ് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക. അതിനുശേഷം ചൂടുവെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. ആദ്യം ഒരു തവികൊണ്ട് ഇളക്കി യോജിപ്പിക്കുക അതിനുശേഷം കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് കുഴച്ച് എടുക്കുക ശേഷം അരമണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര പാനി തയ്യാറാക്കേണ്ടതാണ്. ശർക്കര ആവശ്യത്തിന് എടുത്ത് അതിൽ അല്പം വെള്ളം ചേർത്ത് നന്നായി അലിയിച്ച് എടുക്കുക ശേഷം അതിലേക്ക് അര ടീസ്പൂൺ നെയ്യ് ചേർത്ത് നന്നായി ചൂടാക്കുക. ശർക്കരപ്പാനി നന്നായി കട്ടിയായി വരുമ്പോൾ അതിലേക്ക് രണ്ട് കപ്പ് നാളികേരം ചിരകിയത് അതോടൊപ്പം ഒരു കപ്പ് ചെറുപയർ വേവിച്ച് എടുത്തത് എന്നിവയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം അര ടീസ്പൂൺ നല്ല ജീരകം, അര ടീസ്പൂൺ ഏലക്കാപ്പൊടി എന്നിവയും ചേർത്ത് നല്ലതുപോലെ ഡ്രൈ ആക്കി എടുക്കുക. അടുത്തതായി തയ്യാറാക്കിയ മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടി കയ്യിൽ വെച്ച് പരത്തുക ശേഷം അതിന്റെ നടുവിലായി ഫില്ലിംഗ് വെച്ച് പൊതിഞ്ഞു എടുക്കുക. ശേഷം ആവിയിൽ ഒരു 10 മിനിറ്റ് വേവിച്ചെടുക്കുക. ശേഷം രുചിയോടെ കഴിക്കാം. Video credit : Sheeba’s recipes