Making Of White Vegetable Kuruma : നല്ല സോഫ്റ്റ് ചപ്പാത്തിക്കൊപ്പം നല്ല അടിപൊളി കോമ്പിനേഷൻ ആണ് വെള്ള കുറുമ. വെള്ള കുറുമ ഇനി വളരെ എളുപ്പത്തിൽ കുക്കറിൽ തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർക്കുക.
അതിലേക്ക് മൂന്ന് ഗ്രാമ്പു ഒരു ചെറിയ കഷണം പട്ട, മൂന്ന് ഏലക്ക നാലു പച്ചമുളക്, അര ടീസ്പൂൺ നല്ലജീരകം, അര ടീസ്പൂൺ പെരുംജീരകം 10 കശുവണ്ടി പരിപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുത്ത് മാറ്റിവയ്ക്കുക. അടുത്തതായി ഒരു കുക്കർ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഒരു വായനയില ഇട്ടുകൊടുക്കുക.
ശേഷം അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക. വഴന്നു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് ബീൻസ് ചെറുതായി അരിഞ്ഞത് അരക്കപ്പ് ക്യാരറ്റ് എന്തായി അരിഞ്ഞത് ഒരു ഉരുളൻ കിഴങ്ങ് ചെറുതായി അരിഞ്ഞത് ആവശ്യത്തിന് ഗ്രീൻപീസ് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക.
പച്ചക്കറികൾ എല്ലാം തന്നെ വാടി വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പു ചേർത്ത് കൊടുക്കുക, വിശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ ഇളക്കി എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം കുക്കർ അടക്കുക. ശേഷം രണ്ടു വിസിൽ വന്നു കഴിഞ്ഞാൽ കുക്കർ തുറക്കുക. ആവശ്യത്തിന് മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. Video Credit : Shamees Kitchen