Making Of Tssty Raw Mango Curry : പച്ചമാങ്ങ ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ രീതിയിൽ ഒരു കറി തയ്യാറാക്കിയാലോ സാധാരണ മീൻ കറി തയ്യാറാക്കുമ്പോൾ ആയിരിക്കും നമ്മൾ പച്ചമാങ്ങ ചേർക്കാറുള്ളത് എന്നാൽ മാങ്ങ മാത്രം ഉപയോഗിച്ചുകൊണ്ട് ഈ കറി എങ്ങനെയാണ് രുചികരമായി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം തന്നെ രണ്ട് മാങ്ങ ദൂര കളഞ്ഞ് മീഡിയം വലുപ്പത്തിലുള്ള കഷണങ്ങളാക്കി അരിഞ്ഞു വയ്ക്കുക ശേഷം ഒരു പാൻ എടുത്ത അതിലേക്ക് ആവശ്യത്തിന് ഒരു സവാള ചെറുതായി അരിഞ്ഞത് കുറച്ച് കറിവേപ്പില ശേഷം ഒരു വലിയ കഷണം ഇഞ്ചി ചതച്ച് എടുത്തത് മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത് ആവശ്യത്തിന് ഉപ്പ് കുറച്ചു വെളിച്ചെണ്ണയും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക.
ശേഷം അതിലേക്ക് മുറിച്ച് വെച്ചിരിക്കുന്ന മാങ്ങയും ചേർത്തു കൊടുക്കുക ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി യും ആവശ്യമായ മുളകുപൊടി എന്നിവ ചേർത്ത് വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് രണ്ട് കപ്പ് രണ്ടാംപാൽ ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാനായി വെക്കുക നല്ലതുപോലെ തിളച്ചു വരണം.
കറി നല്ലതുപോലെ കുറുകി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് ഒന്നാം പാൽ ചേർത്ത് ഓഫ് ചെയ്യുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ ചൂടാക്കുക അതിലേക്ക് ഒരു ടീസ്പൂൺ കടുക് കുറച്ച് കറിവേപ്പില നാല് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് കുറച്ചു മഞ്ഞൾപൊടിയും ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക ശേഷം രുചിയോടെ വിളമ്പാം. Credit : Mia kitchen