Making Of Tasty Mango Halwa : കേരളത്തിൽ മാമ്പഴം ഉണ്ടാകുന്ന സീസൺ തുടങ്ങിയാൽ തന്നെ എല്ലാവരുടെയും വീട്ടിലും വിവിധതരത്തിലുള്ള മാങ്ങാ ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. പലർക്കും അവരുടെ ഗൃഹാതുരത ഉണർത്തുന്ന ഒന്നാണ് മാങ്ങ എന്നു പറയുന്നത്. പഴുത്തമാക ഉപയോഗിച്ചുകൊണ്ട് ആരും ഇതുവരെ ചെയ്തു നോക്കാത്ത ഒരു ഹൽവ തയ്യാറാക്കി എടുക്കാം. ഇതുപോലെ ഉണ്ടാക്കുകയാണെങ്കിൽ എല്ലാവരും വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും.
ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ പഴുത്ത മാങ്ങ ആവശ്യമുള്ളത് എടുത്ത് ചെറിയ കഷണങ്ങളാക്കി ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു ബാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് അണ്ടിപ്പരിപ്പ് മുന്തിരി ബദാം പിസ്താ എന്നിങ്ങനെ ഏത് നട്സ് വേണമെങ്കിലും വറുത്തെടുക്കാവുന്നതാണ്.
നവ കോരി മാറ്റിയതിനുശേഷം അരക്കപ്പ് റവ ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. റവ നല്ലതുപോലെ വറുത്തുവന്നതിനുശേഷം അതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ ഒഴിച്ചുകൊടുക്കുക അതോടൊപ്പം ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർക്കുക.
റവ നല്ലതുപോലെ വെന്തു വന്നതിനു ശേഷം അതിലേക്ക് അരക്കപ്പ് പഞ്ചസാര ചേർത്തു കൊടുത്ത് നല്ലതുപോലെ അലിയിച്ചെടുക്കുക. ശേഷവും അതിലേക്ക് അരച്ചു വച്ചിരിക്കുന്ന മാങ്ങയുടെ പൾപ്പ് ചേർത്ത് ഇളക്കി മിക്സ് ചെയ്യുക. അതിലേക്ക് മൂന്ന് ഏലക്കായ ചേർത്തു കൊടുക്കുക. അതോടൊപ്പം വറുത്ത് വച്ചിരിക്കുന്ന നട്സ് കൂടി ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ കുറുകി പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ ഇറക്കി വയ്ക്കാവുന്നതാണ്. Credit : Shamees Kitchen