Making Of Tasty Mango Perukk : പച്ചമാങ്ങ ഉപയോഗിച്ചുകൊണ്ട് നിരവധി വിഭവങ്ങൾ എല്ലാ വീട്ടമ്മമാരും ഉണ്ടാക്കി നോക്കിയിട്ടുണ്ടാകും സാധാരണയായി പച്ചമാങ്ങ ഉപയോഗിച്ചുകൊണ്ട് എല്ലാവരും അച്ചാറുകൾ ഇടുകയും അതുപോലെ ഉപ്പിലിടുകയും ചെയ്യുന്നത് പതിവാണ്. അതുപോലെ തന്നെ ചമ്മന്തി തേങ്ങ അരച്ച് ഉണ്ടാക്കുന്നതും നമ്മൾ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളാണ് എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായ രുചിയിലും രീതിയിലും ഒരു മാങ്ങ പെരുക്ക് തയ്യാറാക്കിയാലോ.
ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം പതിനായിര രണ്ടു മാങ്ങ എടുത്ത് തോലെല്ലാം കളഞ്ഞ മീഡിയം വലുപ്പത്തിലുള്ള കഷണങ്ങളാക്കി എടുക്കുക ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് അഞ്ച് വറ്റൽമുളക് ചെറുതായി ചുട്ടെടുത്തത് ചേർത്ത് കൊടുക്കുക അതോടൊപ്പം രണ്ട് പച്ചമുളക് ചേർക്കുക ശേഷം ഒരു കപ്പ് നാളികേരം ചിരകിയത് ചേർത്ത് കൊടുക്കുക.
അതിലേക്ക് തന്നെ രണ്ടു കഷണം ശർക്കര ഒരു ടീസ്പൂൺ കടുക് എന്നിവ ചേർത്ത് വെള്ളം ഒന്നും ഒഴിക്കാതെ തന്നെ നന്നായി അരച്ചെടുക്കുക. അരയ്ക്കുമ്പോൾ പേസ്റ്റ് പരുവത്തിൽ അരയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. ശേഷം ഇതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് പുളിയില്ലാത്ത ഒരു കപ്പ് തൈര് ചേർത്ത് കൊടുക്കുക ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അടുത്തതായി ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് രണ്ട് വറ്റൽമുളക് ചേർത്തു കൊടുക്കുക ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക അതോടൊപ്പം 10 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇവനല്ല ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി തയ്യാറാക്കിയ പെരിക്കിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. Video credit : Lillys Natural tips