Making Of Instant Mango Pickle: കല്യാണസദ്യയിലെല്ലാം വിളമ്പുന്ന വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കുന്ന മാങ്ങ അച്ചാർ ഇനി വീട്ടിൽ തയ്യാറാക്കാം. ഇത് ഉണ്ടാക്കിയെടുക്കാൻ വളരെ കുറച്ച് സമയം മാത്രം മതി. ഇത് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു വലിയ മാങ്ങ എടുത്ത് മീഡിയം വലുപ്പത്തിൽ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് ഒരു പാത്രത്തിലേക്ക് വയ്ക്കുക.
അതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു വയ്ക്കുക. ശേഷം അടച്ചു മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ കടുക്, അര ടീസ്പൂൺ ഉലുവ, മുക്കാൽ ടീസ്പൂൺ ചെറിയ ജീരകം നല്ലതുപോലെ വറുത്തെടുക്കുക. ശേഷം കോരി മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക.
അടുത്തതായി അതേ പാനിൽ തന്നെ കാൽ കപ്പ് നല്ലെണ്ണ ചൂടാക്കി എടുക്കുക. ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് 20 വെളുത്തുള്ളി ചേർത്ത് കൊടുക്കുക. അതോടൊപ്പം മുക്കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം 20 ആവശ്യമായ മുളകുപൊടി ചേർത്ത് മൂപ്പിച്ചെടുക്കുക. പൊടിയുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് മാറ്റിവെച്ചിരിക്കുന്ന മാങ്ങ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം പൊടിച്ചു വച്ചിരിക്കുന്ന മസാലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. നല്ലതുപോലെ തന്നെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ആവശ്യമെങ്കിൽ ഉപ്പ് ചേർത്തു കൊടുക്കുക. എല്ലാം പാകമായതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.