മധുരമൂറും മാമ്പഴ പുളിശ്ശേരി!! ഇത്രയും രുചിയുള്ള മാമ്പഴ പുളിശ്ശേരി നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ടുണ്ടാവില്ല. | Making Of Kerala Style Mango Puliseri

Making Of Kerala Style Mango Puliseri : ചൂട് ചോറിന്റെ കൂടെ കഴിക്കാനും അല്ലെങ്കിൽ തന്നെ കഴിക്കാനും വളരെയധികം രുചികരമായ ഒരു കറിയാണ് മാമ്പഴ പുളിശ്ശേരി. നല്ല മധുരമുള്ള മാമ്പഴം കൊണ്ട് തയ്യാറാക്കുകയാണെങ്കിൽ ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. പഴുത്ത മാങ്ങ കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇതെങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം.

അതിനായി നന്നായി പഴുത്ത മാമ്പഴം തോല് കളഞ്ഞ് ഒരു പാത്രത്തിലേക്ക് ഇട്ടു വയ്ക്കുക. ശേഷം അതിലേക്ക് രണ്ട് പച്ചമുളക് കീറിയത് ആവശ്യത്തിന് കറിവേപ്പില കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ വേവിക്കാൻ വയ്ക്കുക. അതേസമയം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കുക .

ശേഷം വേവിച്ച് വച്ചിരിക്കുന്ന മാങ്ങയിലേക്ക് ചേർത്തു കൊടുക്കുക. അതിലേക്ക് അരക്കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം രണ്ട് ടീസ്പൂൺ ശർക്കരയും ചേർത്ത് നല്ലതുപോലെ ഇളക്കിയെടുക്കുക. ഭാഗമായ ശേഷം അരക്കപ്പ് തൈര് ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഓഫ് ചെയ്യുക.

അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ടീസ്പൂൺ കടുക് പൊട്ടിക്കുക അതിലേക്ക് 4 വറ്റൽ മുളകും ആവശ്യത്തിന് കറിവേപ്പിലയും ഒരു നുള്ള് മുളകുപൊടിയും ചേർത്ത് നല്ലതുപോലെ മൂപ്പിച്ചതിനു ശേഷം കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. ഇളക്കി യോജിപ്പിച്ച ശേഷം കഴിക്കാം. Credit : Kannur kitchen

Leave a Reply

Your email address will not be published. Required fields are marked *