Making Of Tasty mango Instant Curry : പച്ചമാങ്ങ ഉപയോഗിച്ച് കൊണ്ട് വളരെ രുചികരമായ ഒരു കറി കുറഞ്ഞ സമയത്തിനുള്ളിൽ നമുക്ക് തയ്യാറാക്കാൻ സാധിക്കും ഇനി വേറെ കറികളും ഒന്നും ഉണ്ടാക്കേണ്ട ആവശ്യമില്ല ഇത് മാത്രം മതി എത്ര വേണമെങ്കിലും ചോറുണ്ണാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ രണ്ടു പച്ചമാങ്ങ തോലുകളഞ്ഞ വൃത്തിയാക്കി എടുക്കുക ശേഷം അത് ഒരു പാത്രത്തിലേക്ക് ഗ്രേറ്റ് ചെയ്ത് പകർത്തി വയ്ക്കുക ശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് അല്ലെങ്കിൽ 10 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക ആവശ്യത്തിനു ഉപ്പും കറിവേപ്പിലയും അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തു കൊടുക്കുക.
ശേഷം കൊടുക്കേണ്ടതാണ് നല്ല കട്ടിയുള്ള ഒരു കപ്പ് തേങ്ങാപ്പാൽ. നല്ല കട്ടിയുള്ള തേങ്ങാപ്പാൽ തന്നെ എടുക്കേണ്ടതാണ് ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അത് മാറ്റിവെക്കുക അടുത്തതായി ഒരു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ഒരു നുള്ള് ഉലുവ എന്നിവ ചേർത്ത് പൊട്ടിക്കുക ശേഷം അഞ്ചു ചുവന്നുള്ളി ചെറുതായി അരിഞ്ഞതും മൂന്ന് വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക ശേഷം കറിയിലേക്ക് താളിച്ച് ഒഴിക്കുക നന്നായി മിക്സ് ചെയ്യുക. ഇത്ര മാത്രമേയുള്ളൂ വളരെ രുചികരമായ മാങ്ങ കറി ഇതുപോലെ തയ്യാറാക്കുക. Credit : Lillys natural tips