മീൻ വറുക്കാൻ ഒരു കിടിലൻ മീൻ മസാല തയ്യാറാക്കാം. ഏത് മീനായാലും ഇതുപോലെ ഒരു മസാല തയ്യാറാക്കുകയാണെങ്കിൽ എല്ലാവരും മീൻ വളരെ ആസ്വദിച്ച് തന്നെ കഴിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് 12 ചെറിയ വെളുത്തുള്ളി, ഒരു വലിയ കഷണം ഇഞ്ചി ഇട്ടുകൊടുക്കുക. അതിലേക്ക് 10 ചെറിയ ചുവന്നുള്ളി ചേർക്കുക. അതിനുശേഷം ആവശ്യമായ വറ്റൽ മുളക് കുറച്ച് സമയം വെള്ളത്തിൽ മുക്കിവെച്ച് കുതിർത്ത് അതിനുശേഷം ജാറിലേക്ക് ഇട്ടു കൊടുക്കുക.
ഇത് മുളകുപൊടി ആയിട്ടും ചേർത്തു കൊടുത്താലും മതി. അതിനുശേഷം ആവശ്യത്തിന് കറിവേപ്പിലയും ഒരു ടീസ്പൂൺ പെരുംജീരകവും ചേർത്ത്. ആവശ്യമെങ്കിൽ മാത്രം വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ്, ഒന്നര ടീസ്പൂൺ ചെറുനാരങ്ങാനീര് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം എടുത്തു വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ എടുത്ത് മസാലയിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക. മസാല തേച്ച് പിടിപ്പിക്കുമ്പോൾ കുറച്ച് മസാല മാറ്റി വയ്ക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി അടച്ച് അരമണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ മസാലയിൽ പുരട്ടി വച്ചിരിക്കുന്ന മീൻ ഓരോന്നായി ഇട്ടുകൊടുത്ത് വറുത്തെടുക്കുക. അതിലേക്ക് കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. അതിനുശേഷം മീൻ എല്ലാം തന്നെ പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം അതേ എണ്ണയിലേക്ക് മാറ്റിവച്ചിരിക്കുന്ന മസാല ചേർത്ത് നന്നായി ചൂടാക്കി എടുക്കുക.
അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ കുറുക്കി എടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക. അതിനുശേഷം മസാല നല്ലതുപോലെ വറ്റി എണ്ണ എല്ലാം തെളിഞ്ഞു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം വറുത്ത് വച്ചിരിക്കുന്ന മീൻ ചേർത്ത് ഈ മസാലയിൽ ഇളക്കി പൊതിഞ്ഞെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.