Tasty Lady Finger Masala Curry : വെണ്ടയ്ക്ക ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു മസാല കറി തയ്യാറാക്കാം ഇതുപോലെ ഒരു മസാലക്കറി ഉണ്ടെങ്കിൽ ചൂട് ചോറിന്റെ കൂടെയും ദോശയുടെ കൂടെയും ചപ്പാത്തിയുടെ കൂടെയും വളരെ നല്ല കോമ്പിനേഷൻ ആയിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി 150 ഗ്രാം വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി രണ്ടോ മൂന്നോ കഷ്ണങ്ങളാക്കി മുറിക്കുക.
ശേഷം ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കി വെണ്ടയ്ക്ക ഇട്ട് നന്നായി വാട്ടിയെടുക്കുക. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. വെണ്ടയ്ക്ക വാടി വന്നതിനു ശേഷം അതിലേക്ക് 25 ഗ്രാം ചെറിയ ഉള്ളി ചേർത്ത് കൊടുക്കുക. അതോടൊപ്പം രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇവയെല്ലാം നല്ലതുപോലെ വഴറ്റിയെടുക്കുക. തക്കാളിയും സവാളയും നന്നായി വഴന്നു വന്നതിനു ശേഷം ഒരു കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക.
ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യമായ മുളകുപൊടി, രണ്ട് പച്ചമുളക് കീറിയത്. ചാർട്ട് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി പിഴിഞ്ഞ് മൂന്നോ നാലോ സ്പൂൺ ചേർത്ത് കൊടുക്കുക. ഇതേ സമയം അരക്കപ്പ് തേങ്ങ ചിരകിയത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക.ശേഷം അരച്ചെടുത്ത തേങ്ങ ഇതിലേക്ക് ചേർത്ത് കൊടുക്കുക. വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക.
അതോടൊപ്പം കറിയിലേക്ക് ആവശ്യമായ വെള്ളവും ചേർത്ത് കൊടുക്കുക. വെണ്ടയ്ക്ക അടച്ചുവെച്ച് വേവിക്കുക. വെണ്ടയ്ക്ക നല്ലതുപോലെ വെന്ത് കറി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് മൂന്നാം നാലോ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില ചേർത്ത് നല്ലതുപോലെ വറക്കുക. ശേഷം കറിയിലേക്ക് ചേർത്തു കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.