കിടിലൻ മസാല പുരട്ടി കടുകിട്ട് വറുത്തെടുത്ത മീൻ ഫ്രൈ. ഒരിക്കലെങ്കിലും ഇതുപോലെ ഒന്ന് പൊരിച്ചു നോക്കൂ. | Tasty Fish Fry

മീൻ വറക്കുന്നതിന് ഒരു കിടിലൻ മസാല തയ്യാറാക്കാം. ഏതു മീൻ പൊരിച്ചെടുക്കുന്നതിനും ഇതുപോലെ മസാല തയ്യാറാക്കുകയാണെങ്കിൽ മീൻ വറുത്തത് മാത്രം മതി എത്ര വേണമെങ്കിലും ചോറുണ്ണാൻ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് മീനിലേക്ക് ആവശ്യമായ എരുവിന് മുളകുപൊടി ചേർത്ത് കൊടുക്കുക. ഒന്നര ടീസ്പൂൺ മല്ലിപ്പൊടി മുക്കാൽ ടീസ്പൂൺ പെരുംജീരകപ്പൊടി. മീൻ മറക്കുമ്പോൾ പെരുംജീരകത്തിന്റെ പൊടി ആരും ഒഴിവാക്കരുത്. ഇത് വളരെയധികം സ്വാദ് കൂട്ടുന്ന ഒന്നാണ്.

ശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് കുരുമുളകുപൊടി ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്, മുക്കാൽ ടീസ്പൂൺ നാരങ്ങാനീര്, രണ്ട് തണ്ട് കറിവേപ്പില ചെറുതായി അരിഞ്ഞത് ചേർക്കുക, അതിലേക്ക് ഒന്നര ടീസ്പൂൺ കോൺഫ്ലവർ ചേർത്തു കൊടുക്കുക. അതോടൊപ്പം ഒന്നര ടീസ്പൂൺ അരിപ്പൊടിയും ചേർത്ത് കൊടുക്കുക. അടുത്തതായി ചേർക്കേണ്ടത് കാൽ ടീസ്പൂൺ കായപ്പൊടി.

കായപ്പൊടിയും ആരും ഒഴിവാക്കരുത് മീനിനെ നല്ല സ്വാദും മണവും ലഭിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒന്നര ടീസ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് സാധാരണ മസാല തയ്യാറാക്കുന്നത് പോലെ തയ്യാറാക്കി എടുക്കുക. അതുകഴിഞ്ഞ് എടുത്തു വൃത്തിയാക്കി വെച്ചിരിക്കുന്ന മീനിലേക്ക് മസാല എല്ലാം നല്ലതുപോലെ പുരട്ടി അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക.

അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക അതിനുശേഷം മസാല പുരട്ടി വച്ചിരിക്കുന്ന മീൻ ഓരോ നായി വച്ചുകൊടുക്കുക അതിനുമുകളിൽ ആയി കറിവേപ്പില ഇട്ടുകൊടുക്കുക ഒരുഭാഗം നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ മീൻ തിരിച്ചിട്ട് കൊടുക്കുക ശേഷം രണ്ടു ഭാഗവും നന്നായി മൊരിഞ്ഞു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക രുചിയോടെ വിളമ്പാം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *