ഇനി എല്ലാവരും മീൻ പൊരിച്ചത് തയ്യാറാക്കുമ്പോൾ മസാല ഇതുപോലെ തയ്യാറാക്കി നോക്കൂ. എന്നും ഉണ്ടാക്കുന്ന മീൻ പൊരിച്ചതിൽ നിന്നും വ്യത്യസ്തമായ ഒന്ന് തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പിടി വറ്റൽമുളക് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷമൊരു മിക്സിയുടെ ജാറിൽ ഇട്ട് കൊടുക്കുക. അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി, അഞ്ചോ ആറോ വെളുത്തുള്ളി, ഞാൻ എട്ടു മുതൽ 10 വരെ ചെറിയ ചുവന്നുള്ളി ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
അരച്ചെടുക്കാൻ വെള്ളം ചേർക്കേണ്ടതില്ല. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഇതിലേക്ക് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത നന്നായി ഇളക്കി യോജിപ്പിക്കുക.
മസാല നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ മസാലയിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം മസാല നന്നായി തേച്ചു പിടിപ്പിക്കുക. ശേഷം ഒരു മണിക്കൂർ നേരത്തേക്ക് മീൻ മാറ്റിവെക്കുക. ഇങ്ങനെ ചെയ്താൽ മീനിന്റെ ഉള്ളിലേക്ക് എല്ലാം ഇതിന്റെ മസാല നന്നായി പിടിക്കുന്നതിന് ഉപകാരപ്രദമാണ്. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേറെ ടീസ്പൂൺ കടുകിട്ടു പൊട്ടിക്കുക.
അതോടൊപ്പം കറിവേപ്പിലയും ചേർത്തു കൊടുക്കുക. ശേഷം മസാല പുരട്ടി വച്ചിരിക്കുന്ന മീൻ ഓരോന്നായി എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. നന്നായി പൊരിച്ചെടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ഈ രീതിയിൽ രണ്ടു ഭാഗവും നന്നായി മൊരിയിച്ച് മീൻ പൊരിച്ചെടുക്കുക. ഭാഗമായതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. വളരെ രുചികരമായ മീൻ പൊരിച്ചത് ഇനി ഈ രീതിയിൽ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക