Making Of Tasty Fish Masala : വളരെ ടേസ്റ്റിയായി മീൻ പൊരിച്ചത് കഴിക്കണമെങ്കിൽ അതിൽ ചേർക്കുന്ന മസാല വളരെ രുചികരമായിരിക്കണം. ഒരു സാധാരണ മസാലയിൽ തയ്യാറാക്കിയാൽ പ്രത്യേകിച്ച് വെറൈറ്റി ഒന്നും ഉണ്ടാകില്ല എന്നാൽ രുചി കൂട്ടാൻ വേണ്ടി നമുക്ക് പല കാര്യങ്ങളും ചെയ്യാം. അതുപോലെ വളരെ രുചികരമായ ഒരു മസാല നമുക്ക് തയ്യാറാക്കാം.
ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഏത് മീനാണ് എടുക്കുന്നത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് 8 ചുവന്നുള്ളി ചെറിയ കഷണം ഇഞ്ചി ശേഷം ഒന്നര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു നുള്ള് കായപ്പൊടി ആവശ്യത്തിന് ഉപ്പ് ,വെള്ളം.
എന്നിവ ചേർക്കുന്നത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മിക്സിയിൽഅരച്ചെടുക്കുക. വെറുതെ മഞ്ഞപ്പൊടിയും മുളകുപൊടിയും മാത്രം ചേർത്ത് മീൻ പൊരിച്ചതിന്റെ മസാല തയ്യാറാക്കുന്നതിനേക്കാൾ ഇത് വളരെയധികം രുചികരമായിരിക്കും അതിനുശേഷം വൃത്തിയാക്കി വച്ചിരിക്കുന്ന മീനിലേക്ക് മസാല നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
അതിനുശേഷം ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും മാറ്റിവെക്കേണ്ടതാണ് എങ്കിൽ മാത്രമേ മസാല മീനിലേക്ക് നല്ലതുപോലെ യോജിച്ച് വരികയുള്ളൂ. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം മീൻ അതിലേക്ക് ഇട്ടു നല്ലതുപോലെ പൊരിച്ചെടുക്കുക പൊരിച്ചെടുക്കുന്ന സമയത്ത് കുറച്ചു കറിവേപ്പില കൂടി വിതറി കൊടുക്കുകയാണെങ്കിൽ വളരെ വിജയകരമായിരിക്കും രണ്ട് ഭാഗവും നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ പകർത്തി വയ്ക്കുക. ഇനി ഇതുപോലെ മീൻ പൊരിക്കു. Credit : Shamees kitchen