Making Tasty Instant Neyyappam Recipe : നെയ്യപ്പം എന്ന പലഹാരം ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. മലയാളികൾക്ക് ഇഷ്ടപ്പെട്ട എണ്ണ പലഹാരങ്ങളുടെ കൂട്ടത്തിൽ വളരെ മുന്നിലായിരിക്കും നെയ്യപ്പത്തിന്റെ സ്ഥാനം. ഇത്രയും രുചികരമായ നെയ്യപ്പം ഇനി കഴിക്കാൻ തോന്നുമ്പോൾ എല്ലാം വീട്ടിൽ ഉണ്ടാക്കിയെടുക്കാം. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു നെയ്യപ്പത്തിന്റെ റെസിപ്പി ഇതാ. ഇത് തയ്യാറാക്കാനായി ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു കപ്പ് അരിപ്പൊടി എടുക്കുക അതിലേക്ക് മുക്കാൽ കപ്പ് ചെറിയ തരിയോട് കൂടിയ പുട്ടുപൊടി.
അതിലേക്ക് രണ്ട് നുള്ള് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് നന്നായി പഴുത്ത നാല് ചെറുപഴം, അരക്കപ്പ് വെള്ള അവൽ ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം പൊടിയിലേക്ക് ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ മധുരത്തിന് ആവശ്യമായ ശർക്കര ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അലിയിച്ചെടുക്കുക.
ശേഷം പൊടിയിലേക്ക് പാനിയാക്കി ചേർത്ത് കൊടുക്കുക. ഇവയെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. രുചികൂടുതനായി അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്തു കൊടുക്കുക ആവശ്യത്തിന് എള്ള് ചേർത്തു കൊടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം കുറച്ചു തേങ്ങാ കൊത്തിട്ട് വറുത്തെടുക്കുക.
മാവിലേക്ക് ഇതും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് മാവ് ഒരുപാട് ലൂസ് അല്ലാതെ തയ്യാറാക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയോ അല്ലെങ്കിൽ നെയ്യോ ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം ചൂടായി വരുമ്പോൾ ആവശ്യത്തിന് വാവൊഴിച്ചു കൊടുക്കുക. ശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. Video credit : Sheeba’s recipes