Side Dish for rice, dosa : രാവിലെ നിങ്ങൾ ബ്രേക്ക്ഫാസ്റ്റിന്റെ കൂടെ എന്ത് കറിയാണ് തയ്യാറാക്കാറുള്ളത്. ഉണ്ടാക്കുന്ന കറിയിൽ നിന്ന് വ്യത്യസ്തമായ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ. വീട്ടിലുള്ളവർക്കും വളരെയധികം ഇഷ്ടപ്പെടുന്നതായിരിക്കും. ഉള്ളി ഉപയോഗിച്ച് കൊണ്ട് വളരെ കുറഞ്ഞ സമയം കൊണ്ട് നിങ്ങൾക്ക് തയ്യാറാക്കി എടുക്കാം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ മല്ലി ഒരു ടീസ്പൂൺ ജീരകം ഒരു ടീസ്പൂൺ കടുക് എന്നിവ ചേർത്ത് വറുത്ത് കോരി മാറ്റുക ശേഷം അത് പൊടിച്ചു വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ഉഴുന്ന് ചേർത്തുകൊടുക്കുക ശേഷം 350 ഗ്രാം ചുവന്നുള്ളി ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
ഉള്ളിയുടെ നിറം മാറി വരുന്നതുവരെ ഇളക്കി കൊടുക്കുക ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. പൊടികളുടെ പച്ചമണം മാറി വരുമ്പോൾ മൂന്നുനാരങ്ങ പിഴിഞ്ഞെടുത്ത നീര് ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
നല്ലതുപോലെ ഡ്രൈയായി വരുമ്പോൾ പഠിച്ചു വച്ചിരിക്കുന്ന മസാലയും ചേർത്ത് വീണ്ടും ഇളക്കി എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ശർക്കര പൊടിച്ചത് ചേർത്ത് കൊടുക്കുക. ശർക്കര ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ച് ചേർക്കാവുന്നതാണ്. നല്ലതുപോലെ ഇളക്കി ഡ്രൈ ആക്കി എടുക്കേണ്ടതാണ്. എണ്ണ എല്ലാം തെളിഞ്ഞ ഭാഗമായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം. Credit : Fathimas curry world