Making Of Tasty Wheat Palappam : അരിപ്പൊടി ഉപയോഗിച്ചോ അല്ലെങ്കിൽ പച്ചരി ഉപയോഗിച്ച് മാത്രമല്ല ഗോതമ്പ് പൊടി ഉപയോഗിച്ചുകൊണ്ട് വളരെ സോഫ്റ്റ് ആയതും ടേസ്റ്റി ആയതുമായ പാലപ്പം തയ്യാറാക്കാവുന്നതേയുള്ളൂ. നിങ്ങൾ ആരെങ്കിലും ഗോതമ്പ് പൊടി ഉപയോഗിച്ച് കൊണ്ടുള്ള പാലപ്പം കഴിച്ചു നോക്കിയിട്ടുള്ളൂ. എന്നാൽ ഇതുപോലെ തയ്യാറാകൂ. ഇനി അരിപ്പൊടി ഇല്ലെങ്കിലും പാലപ്പം കഴിക്കാം. എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി ഇട്ടു വയ്ക്കുക. അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും അരക്കപ്പ് ചോറും ചേർത്തു കൊടുക്കുക ശേഷം ഇവ നല്ലതുപോലെ മിക്സ് ചെയ്യുക. അടുത്തതായി മികച്ചയുടെ ജാർ എടുത്ത് അതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക ശേഷം മിക്സ് ചെയ്ത ആ ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക.
ശേഷം അതിലേക്ക് ഒന്നര ടീസ്പൂൺ ഈസ്റ്റ് കൊടുക്കുക ശേഷം നല്ലതുപോലെ അരച്ചെടുക്കുക ഒട്ടും തന്നെ തരികൾ ഉണ്ടാകാൻ പാടില്ല. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക അതിലേക്ക് കാൽ കപ്പ് ചൂടുവെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒരു ടീസ്പൂൺ പഞ്ചസാരയും കൂടി ഇളക്കി യോജിപ്പിച്ച് അതും കൂടി ചേർത്ത് കൊടുക്കുക .
ആവശ്യത്തിനു ഉപ്പ് ചേർത്തു കൊടുക്കുക ശേഷം അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവെക്കുക. അപ്പോഴേക്കും നന്നായി മാവ് പൊന്തി വന്നിരിക്കും അതിനു ശേഷം സാധാരണ പാലപ്പം ഉണ്ടാക്കുന്നതുപോലെ അതിന്റെ ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് മാവ് ഒഴിച്ച് ചുറ്റിച്ച് കൊടുക്കുക നല്ലതുപോലെ വെന്തതിനുശേഷം പകർത്തി വയ്ക്കുക. credit : Fathimas curry world